ടൊറന്റോ: കാനഡയിലെ റെസ്റ്റോറന്റ് വ്യവസായം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവും കാരണം വലിയ തോതില്‍ ഡൈനര്‍മാര്‍, പബ്ബുകള്‍, ഭക്ഷണശാലകള്‍ എന്നിവ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹൗസി സര്‍വകലാശാലയുടെ പുതിയ പഠനമനുസരിച്ച്, കഴിഞ്ഞ വര്‍ഷം 7,000 റെസ്റ്റോറന്റുകള്‍ അടിച്ചുപൂട്ടിയതായാണ് വിവരം.
കഴിഞ്ഞ രണ്ട് വര്‍ഷമായി, പൊതുവെ റെസ്റ്റോറന്റുകള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ഡല്‍ഹൌസി സര്‍വകലാശാല അഗ്രി-ഫുഡ് അനലിറ്റിക്‌സ് ലാബിന്റെ ഡയറക്ടര്‍ സില്‍വെയ്ന്‍ ചാര്‍ലെബോയിസ് പറഞ്ഞു. 2026 ല്‍ 4,000 റെസ്റ്റോറന്റുകള്‍ കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് സര്‍വകലാശാല ഇപ്പോള്‍ പ്രവചിക്കുന്നത്. ചാര്‍ലെബോയിസിന്റെ അഭിപ്രായത്തില്‍, ഉപഭോക്താക്കള്‍ ഭക്ഷണ ബജറ്റില്‍ കൂടുതല്‍ മിതവ്യയം കാണിക്കുന്നതായും പറയുന്നു.
അവര്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍ ടിപ്പുകളും വിലകൂടിയ വീഞ്ഞും അതുപോലുള്ള കാര്യങ്ങള്‍ക്കുമായി കൂടുതല്‍ ചെലവഴിക്കേണ്ടി വരും. അത് ഒഴിവാക്കാന്‍ അവര്‍ വീട്ടില്‍ തന്നെ ഭക്ഷണം കഴിക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്ന് ചാര്‍ലെബോയിസ് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഭക്ഷണ വിലകള്‍ക്കും പണപ്പെരുപ്പത്തിനും പുറമേ, വാടക, ഇന്‍ഷുറന്‍സ്, വേതനം എന്നിവയുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനെയും റെസ്റ്റോറന്റുകള്‍ പ്രതിസന്ധിയ്ക്ക് കീരണമായി ചൂണ്ടിക്കാട്ടുന്നു.
ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 41 ശതമാനം റസ്റ്റോറന്റുകളും നഷ്ടത്തിലോ കഷ്ടിച്ച് ലാഭത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ അവരുടെ ബജറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാവുന്നതിനാല്‍ വില കുറയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
