ഇന്ത്യയ്ക്കെതിരായ ആരോപണം പൊളിച്ചടുക്കിയ എക്സ് ഫീച്ചര്‍

SEPTEMBER 10, 2025, 5:14 AM

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ലാഭത്തിന് വേണ്ടി മാത്രമാണെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ ഉക്രെയ്ന്‍കാരെ കൊല്ലുന്നതെന്നുമായിരുന്നു നവാരോയുടെ ആരോപണം. എക്സിലെ പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നവാരോയുടെ വാദം പൊളിക്കും വിധമുള്ള എക്സിന്റെ പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടതാണ് നവാരോയ്ക്ക് തന്നെ വിനയായത്. ഇതോടെ വിമര്‍ശനം എക്സിനും ഉടമ ഇലോണ്‍ മസ്‌കിനും എതിരെയായി. ഇന്ത്യന്‍ അനുകൂല പ്രചാരണം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചര്‍ 'മാലിന്യം' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിയിരുന്നില്ലെന്നും നവാരോ മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകള്‍ അമേരിക്കയിലെ തൊഴിലവസരങ്ങളെ ബാധിക്കുകയാണ്. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് ലാഭത്തിനും റഷ്യയുടെ യുദ്ധ യന്ത്രത്തെ പോഷിപ്പിക്കാനും വേണ്ടി മാത്രമാണെന്നായിരുന്നു നവാരോയുടെ ആദ്യ ട്വീറ്റ്. യുദ്ധത്തില്‍ ഉക്രേനിയക്കാരും റഷ്യക്കാരും മരിച്ച് വീഴുന്നു. അമേരിക്കന്‍ നികുതിദായകര്‍ പ്രതിസന്ധിയിലാണെന്നും സത്യത്തെ വളച്ചൊടിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും നവാരോ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ കടുത്ത തീരുവയെ വിശകലനം ചെയ്തുകൊണ്ട് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ 'ഇടതനുകൂല അമേരിക്കന്‍ വ്യാജ വാര്‍ത്ത' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

'നവാരോയുടേത് ഇരട്ടത്താപ്പ്'


എന്നാല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ പൊളിച്ചടക്കിക്കൊണ്ട് ഈ പോസ്റ്റിന് താഴെ എക്സിന്റെ പുതിയ ഫീച്ചര്‍ (കമ്മ്യൂണിറ്റി നോട്ട്) പ്രത്യക്ഷപ്പെട്ടു. 'നവാരോയുടെ വാദങ്ങളെല്ലാം ഇരട്ടത്താപ്പാണ്. ഇന്ത്യ രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി ഊര്‍ജ സുരക്ഷ ഉറപ്പാക്കാനാണ്. ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന യുഎസ് ഇപ്പോഴും യുറേനിയം ഉള്‍പ്പെടെയുള്ള ഉത്പനങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നു എന്നിങ്ങനെയാണ് കമ്മ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടത്.

എക്സിന്റെ പുതിയ ഫീച്ചര്‍

തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളിലെ വാസ്തവം തിരിച്ചറിയാന്‍ ഉപയോക്താവ് സഹായിക്കുന്നതാണ് കമ്മ്യൂണിറ്റി നോട്ട് ഫീച്ചറെന്നാണ് എക്സ് പറയുന്നത്. കോണ്‍ട്രിബ്യൂട്ടേഴ്സിന് എത് പോസ്റ്റിന് കീഴിലും കമ്മ്യൂണിറ്റി നോട്ടിടാം. വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ നിന്നുള്ള ആളുകള്‍ ഈ കമ്മ്യൂണിറ്റി നോട്ട് സഹായകരമാണെന്ന് വിലയിരുത്തിയാല്‍, അതു പോസ്റ്റിന് താഴെ കാണിക്കുമെന്നുമാണ് എക്സ് അറിയിക്കുന്നത്. കമ്മ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടതോടെ ഇതു വിഡ്ഢിത്തമാണെന്നും നവാരോ തന്റെ രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ട്വീറ്റിന് താഴെ നവാരോയുടെ വാദങ്ങളെ പൊളിച്ച് എക്‌സിന്റെ ഫീച്ചര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇന്ത്യ ഊര്‍ജ സുരക്ഷയ്ക്കായാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഫീച്ചര്‍ വ്യക്തമാക്കിയത് നവാരോയ്ക്ക് കടുത്ത ക്ഷീണമായി. ഇതോടെ നവാരോ ഇലോണ്‍ മസ്‌കിനെതിരെ തിരിഞ്ഞു. ഇതോടെയാണ് മറുപടിയുമായി മസ്‌ക് നേരിട്ട് രംഗത്തെത്തിയത്.

ഈ പ്ലാറ്റ്‌ഫോമില്‍ (എക്‌സ്) എല്ലാം തീരുമാനിക്കുന്നത് ജനമാണെന്നും ഒറ്റ വിഷയത്തില്‍ നിരവധി വാദങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാമെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ആര്‍ക്കും ഇവിടെ ഇളവില്ല. കമ്യൂണിറ്റി നോട്‌സ് എല്ലാവരെയും തിരുത്തും. വാദങ്ങളെല്ലാം പൊതുജനത്തിന്റേതാണ്. കൂടുതല്‍ ഫാക്ട് ചെക്കിങ് ഗ്രോക്കും നടത്തുമെന്നും മസ്‌ക് പറഞ്ഞു.

എണ്ണയ്ക്ക് ഇന്ത്യ നല്‍കുന്ന പണം കൊണ്ടാണ് റഷ്യ ഉക്രെയ്‌നില്‍ യുദ്ധം തുടരുന്നതെന്ന് നിരന്തരം വാദിക്കുന്നയാളാണ് നവാരോ. ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ, ''റഷ്യയില്‍ നിന്ന് അമേരിക്കയും ഉല്‍പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്നും അതുമറച്ചുവച്ച് ഇന്ത്യയ്‌ക്കെതിരെ പറയുന്നത് കാപട്യമാണെന്നും'' വസ്തുതകളുടെ പിന്‍ബലത്തോടെ എക്‌സിന്റെ പുത്തന്‍ കമ്യൂണിറ്റി നോട്‌സില്‍ പ്രതികരണം വരുകയായിരുന്നു. ഇതോടെയാണ് ക്ഷുഭിതനായ നവാരോ, മസ്‌കിനെതിരെ തിരിഞ്ഞത്. 

ഇന്ത്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കുന്ന അമിതതീരുവ അമേരിക്കയില്‍ വലിയ നിക്ഷേപ, തൊഴില്‍ നഷ്ടങ്ങളുണ്ടാക്കുകയാണെന്നും നവാരോ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്തുപറഞ്ഞും നിരന്തര വിമര്‍ശനം നവാരോ തൊടുക്കുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam