ജോലിസമ്മര്‍ദ്ദം കാരണം ഇന്ത്യയില്‍ പൂനെയിലെ ഇവൈ എന്ന കമ്പനിയിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ പേരയാല്‍ മരിച്ചത് രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യങ്ങളുടെ ജോലിസമയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ലോക തൊഴിലാളി സംഘടന(വേള്‍ഡ് ലേബര്‍ ഓര്‍ഗനൈസേഷന്‍).
റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കുറവ് ജോലി സമയം ഉള്ള രാജ്യമാണ് വനവാട്ടു. ഓഷ്യാനിയയിലെ ഒരു രാജ്യമാണ് വനവാട്ടു. വനവാട്ടുവിലെ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 24.7 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. വനവാട്ടുവിലെ തൊഴിലാളികളില്‍ നാല് ശതമാനം പേര്‍ മാത്രമാണ് ആഴ്ചയില്‍ 49 മണിക്കൂറിലധികം ജോലി ചെയ്യുന്നത്.
വനവാട്ടുവിന് തൊട്ടുപിന്നിലായി ഉള്ള രാജ്യമാണ് കിരിബതി. കിരിബതിയിലെ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 27.3 മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഏറ്റവും കുറവ് ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 20 സ്ഥാനങ്ങളിലൊന്നും തന്നെ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
കിരിബതിയ്ക്ക് പിന്നാലെ മൈക്രോനേഷ്യ(30.4 മണിക്കൂര്‍), റുവാണ്ട(30.4 മണിക്കൂര്‍), സൊമാലിയ(31.4മണിക്കൂര്‍), നെതര്‍ലാന്‍ഡ്സ്(31.6മണിക്കൂര്‍), ഇറാഖ്(31.7മണിക്കൂര്‍), വാലിസ് ആന്‍ഡ് ഫ്യുട്ടൂന ദ്വീപുകള്‍ (31.8 മണിക്കൂര്‍), എത്യോപ്യ(31.9 മണിക്കൂര്‍), കാനഡ(32.1 മണിക്കൂര്‍), ഓസ്ട്രേലിയ(32.3മണിക്കൂര്‍), ന്യൂസിലാന്റ്(33 മണിക്കൂര്‍) എന്നീ രാജ്യങ്ങളാണ് കുറഞ്ഞ ജോലിസമയമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്.
ഭൂട്ടാനാണ് ലോകത്ത് ഏറ്റവും ഉയര്‍ന്ന ജോലിസമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം. ഭൂട്ടാനിലെ 61 ശതമാനം തൊഴിലാളികളും ആഴ്ചയില്‍ 49 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ട്. ബംഗ്ലാദേശിലും പാകിസ്ഥാനിലും സമാനമായ സ്ഥിതി നിലനില്‍ക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലേയും ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ 51 ശതമാനം വരുന്ന തൊഴിലാളികളും ആഴ്ചയില്‍ 49 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. യുഎഇ, ലെസോത്തോ,എന്നീ രാജ്യങ്ങളിലും ജോലിസമയം വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1