ലോകം കാത്തിരുന്ന വാര്‍്ത്ത പുറത്തുവന്നിരിക്കുന്നു. അടുത്ത യുഎസ് പ്രസിഡന്റ് അത് മാറ്റാരുമല്ല താന്‍ തന്നെയെന്ന് ഉറപ്പിച്ച് കഴിഞ്ഞു, ട്രപും അമേരിക്കന്‍ ജനതയും. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടിരിക്കുന്നു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തിലും മുന്നിട്ട് നില്‍ക്കുന്നു.
കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലുമാണ് വിജയിച്ചത്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക എന്ന് ഉറപ്പിച്ചിരുന്നു. ഇതില്‍ ട്രംപ് എല്ലാ സ്റ്റേറ്റിലും വിജയിച്ചിരിക്കുകയാണ്. ഇതോടെയാണ് കേവല ഭൂരിപക്ഷത്തിലേക്ക് ട്രംപിന് എത്താന്‍ സാധിച്ചത്. വിജയം ഉറപ്പിച്ച ഉടന്‍ ഫ്ളോറിഡയില്‍ റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന്റെ വിജയാഘോഷം തുടങ്ങി കഴിഞ്ഞിരുന്നു.
തന്റെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് പാം ബീച്ചിലെ ഫ്ലോറിഡ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ രാത്രി പ്രസംഗം റദ്ദാക്കി. നാളെ രാവിലെ കമല ഹാരിസ് ജനങ്ങളെ അഭിസംബോധന ചെയ്യും എന്നാണ് സെഡ്രിക് റിച്ച്മണ്ട് വാഷിംഗ്ടണില്‍ പറഞ്ഞു.
നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും നേടിയ നിര്‍ണായക വിജയങ്ങളാണ് ട്രംപിന് കരുത്തായത്. രണ്ട് ഡെമോക്രാറ്റിക് സീറ്റുകള്‍ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ശക്തി കൂടി തെളിയിക്കുന്നതാണ്. ഡെമോക്രാറ്റുകള്‍ ശക്തമായ അടിത്തറ ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന പ്രദേശങ്ങളില്‍ കമല ഹാരിസ് മോശം പ്രകടനമാണ് നടത്തിയത്.
പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായ ഫ്ലോറിഡയിലും ടെക്‌സാസിലും ട്രംപ് വിജയിച്ചു. ജനാധിപത്യം, സമ്പദ്വ്യവസ്ഥ, ഗര്‍ഭച്ഛിദ്രം എന്നീ വിഷയങ്ങളിലൂന്നിയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത്.
സിബിഎസ് ന്യൂസ് നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം 10-ല്‍ ആറ് പേരും ജനാധിപത്യത്തിന്റെ അവസ്ഥയാണ് തങ്ങളുടെ ഒന്നാമത്തെ പ്രശ്‌നമായി വിലയിരുത്തിയത്. ഗര്‍ഭഛിദ്രം മുന്‍ഗണനാ വിഷയമായി കണ്ടത് അഞ്ച് ശതമാനം വോട്ടര്‍മാര്‍മാരാണ്. സമ്പദ് വ്യവസ്ഥയെ പത്തിലൊന്ന് മുന്‍ഗണനാ വിഷയമായി തിരഞ്ഞെടുത്തത് ഒരു ശതമാനം പേരാണ്. വോട്ടര്‍മാരില്‍ മുക്കാല്‍ ഭാഗവും ഇന്ന് യുഎസിന്റെ ഇന്നത്തെ അവസ്ഥയില്‍ നിഷേധാത്മക വീക്ഷണമാണ് പ്രകടിപ്പിച്ചത്. നാലിലൊന്ന് പേര്‍ മാത്രമാണ് തങ്ങള്‍ രാജ്യത്തിന്റെ അവസ്ഥയില്‍ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടത്.
പെന്‍സില്‍വാനിയ, ജോര്‍ജിയ, മിഷിഗണ്‍, അരിസോണ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നിവിടങ്ങളിലാണ് ട്രംപിന് മുന്നേറ്റം ഉണ്ടായത്. ഇതില്‍ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് പെന്‍സില്‍വാനിയയിലായിരുന്നു. 19 ഇലക്ട്രല്‍ വോട്ടുകളുള്ള സംസ്ഥാനം പിടിക്കാന്‍ സാധിച്ചതോടെയാണ് ട്രംപിന്റെ ലീഡ് നില ഉയര്‍ന്നത്.
കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെന്‍സില്‍വാനിയ നിലനിന്നത്. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്നതാണ് ചരിത്രം. മുഴുവന്‍ വോട്ടും എണ്ണി കഴിഞ്ഞപ്പോള്‍ 50.8 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എതിരാളി കമലഹാരിസിന് 48.8 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ട്രംപിന് 3458229 വോട്ടും കമല 3377674 വോട്ടുമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെന്‍സില്‍വാനിയ നിലനിന്നത്. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്നതാണ് ചരിത്രം. 89 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 50.8 ശതമാനം വോട്ടുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എതിരാളി കമലഹാരിസിന് 48.1 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിച്ചു. ട്രംപിന് 3178244 വോട്ടും കമല 3016316 വോട്ടുമാണ് സ്വന്തമാക്കിയത്.
ജോര്‍ജിയ പിടിച്ച് ട്രംപ്
കഴിഞ്ഞ തവണ ബൈഡന്‍ ലീഡ് നേടിയ ജോര്‍ജിയ പിടിക്കാന്‍ സാധിച്ചത് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയയില്‍ 51 ശതമാനം വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും 48 ശതമാനം വോട്ട് കമലഹാരിസും സ്വന്തമാക്കി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ജോര്‍ജിയയില്‍ ലീഡ് സ്വന്തമാക്കാന്‍ ട്രംപിന് സാധിച്ചിരുന്നു.
നോര്‍ത്ത് കരോലീന നിലനിര്‍ത്തി
മറ്റൊരു പ്രധാനപ്പെട്ട 'ചാഞ്ചാട്ട സംസ്ഥാനമായ' നോര്‍ത്ത് കരോലീനയും ഡൊണാള്‍ഡ് ട്രംപിനൊപ്പം നിന്നു. കഴിഞ്ഞ തവണ ബൈഡനുമായി ഏറ്റുമുട്ടിയപ്പോഴും സംസ്ഥാനം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിര്‍ണ്ണായകമായ 16 ഇലക്ടറല്‍ വോട്ടുകളാണ് നോര്‍ത്ത് കരോലീനയിലുള്ളത്. ഇവിടെ ഡൊണാള്‍ഡ് ട്രംപിന് 51 ശതമാനവും കമലഹാരീസിന് 48 ശതമാനവും വോട്ട് ലഭിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1