അമേരിക്കയില്‍ വെന്നിക്കൊടി പാറിച്ച ഇന്ത്യന്‍ വംശജരെ അറിയാം

NOVEMBER 6, 2024, 4:58 PM

അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആറ് ഇന്ത്യന്‍ വംശജര്‍ക്ക് മിന്നും ജയം. ഇതോടെ ജനപ്രതിനിധി സഭയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം ആറായി ഉയര്‍ന്നു. വിര്‍ജീനിയയില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ അഭിഭാഷകന്‍ സുഹാസ് സുബ്രഹ്മണ്യം വിജയിച്ചു. നിലവില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്ററാണ് സുബ്രഹ്മണ്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെയാണ് സുബ്രഹ്മണ്യന്‍ പരാജയപ്പെടുത്തിയത്. അമി ബെറ, രാജാ കൃഷ്ണ മൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍, ശ്രീ താനേദര്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മറ്റ് ഇന്ത്യക്കാര്‍.

സുഹാസ് സുബ്രഹ്മണ്യം

വിര്‍ജീനിയയിലെ 10-ാം ഡിസ്ട്രിക്റ്റിലെ ജനങ്ങള്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ താന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. തങ്ങളുടെ കമ്മ്യൂണിറ്റി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. വാഷിംഗ്ടണിലെ ഈ ഡിസ്ട്രിക്ടില്‍ തുടര്‍ന്നും സേവനം ചെയ്യുന്നത് അഭിമാനകരമാണെന്നും സുബ്രഹ്മണ്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേശകനായി സേവനമനുഷ്ടിച്ച ച്ച സുബ്രഹ്മണ്യം യുഎസിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന മുഖമാണ്. ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളെ സമോസ കോക്കസ് എന്നാണ് അറിയപ്പെടുന്നത്.

റോ ഖന്ന

കാലിഫോര്‍ണിയയിലെ 17-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അനിത ചെന്നിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന യുഎസ് ഹൗസില്‍ രണ്ടാം തവണയും അധികാരത്തിലെത്തി. 2016-ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഖന്ന, സിലിക്കണ്‍ വാലിയിലെ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു. 1990 മുതല്‍ ഡെമോക്രാറ്റിക് കോട്ടയാണിത്.

ശ്രീ താനേദാര്‍


മിഷിഗണിലെ 13-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ശ്രീ താനേദര്‍ വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മാര്‍ട്ടല്‍ ബിവിങ്സിനെ 35 ശതമാനത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് താനേദാര്‍ വിജയിക്കുന്നത്. തൊഴിലാളികള്‍ക്കും, യൂണിയനുകള്‍ക്കും വേണ്ടിയുള്ള പിന്തുണയാണ് തന്റെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇമിഗ്രേഷന്‍, വെറ്ററന്‍സ് ആനുകൂല്യങ്ങള്‍, നികുതി പ്രശ്നങ്ങള്‍ എന്നിവയില്‍ ഇടപെടുമെന്നും തന്റെ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമീള ജയപാല്‍

യുഎസ് ഹൗസിലെ വാഷിഗ്ടണിലെ 7-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ നിന്നും ഡെമോക്രാറ്റിക് പ്രതിനിധി പ്രമീള ജയപാല്‍ വിജയിച്ചു. ഇത് അഞ്ചാം തവണയാണ് പ്രമീള അധികാരത്തിലെത്തുന്നത്. 2016 ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജയപാല്‍ ഒരു ദശാബ്തത്തോളം സിയാറ്റിലും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ചു. മുന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്ററായ പ്രമീള യുഎസ് ഹൗസിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കന്‍ വനിതയായി ചരിത്രം സൃഷ്ടിച്ചു, നിലവില്‍ കോണ്‍ഗ്രസ് പ്രോഗ്രസീവ് കോക്കസിന്റെ അധ്യക്ഷയാണ്.

അമി ബെറ

യുഎസ് ജനപ്രതിനിധി സഭയിലെ സാക്രമെന്റെ കൗണ്ടി ഉള്‍പ്പെടുന്ന കാലിഫോര്‍ണിയയിലെ ആറാമത്തെ കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അമി ബെറ വിജയിച്ചു. 2013 മുതല്‍ കാലിഫോര്‍ണിയയെ പ്രതിനിധീകരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് അദ്ദേഹം.

ആദ്യ തലമുറയിലെ അമേരിക്കക്കാരനും മെഡിക്കല്‍ ഡോക്ടറുമായ ബെറ, ആരോഗ്യമേഖലയലെ വികസനത്തിന് ലക്ഷ്യമിടുന്നു. ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയിലും ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയിലും ഇന്‍ഡോ-പസഫിക് സബ് കമ്മിറ്റിയുടെ റാങ്കിങ് അംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു

രാജാ കൃഷ്ണമൂര്‍ത്തി

കൃഷ്ണമൂര്‍ത്തി ഇല്ലിനോയിയിലെ എട്ടാമത്തെ ഡിസ്ട്രിക്റ്റില്‍ നിന്നും അഞ്ചാം തവണയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ കോണ്‍ഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണമൂര്‍ത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഹൗസ് സെലക്ട് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗമാണ്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകനായ അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി മുന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ട്രഷറര്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഷിക്കാഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു ചെറിയ ഭാഗവും പടിഞ്ഞാറ്, വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളും ജില്ലയില്‍ ഉള്‍പ്പെടുന്നു.

എന്താണ് 'സമോസ കോക്കസ്'?

യുഎസ് കോണ്‍ഗ്രസിലെ ഒരു കൂട്ടം ഇന്ത്യന്‍-അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ വിളിപ്പേരാണ് 'സമോസ കോക്കസ്'. ദക്ഷിണേഷ്യന്‍ വംശജരായ, പ്രത്യേകിച്ച് ഇന്ത്യന്‍ വംശജരായ ഇന്ത്യന്‍-അമേരിക്കന്‍ നിയമസഭാംഗങ്ങളുടെ വര്‍ധിച്ചുവരുന്ന എണ്ണത്തെ ഇത് സൂചിപ്പിക്കുന്നു. ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണമായ 'സമൂസ'യില്‍ നിന്നുമാണ് ഈ പേര് ഉണ്ടായത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam