ലോകത്ത് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം മലയാളികളെ മുട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ലോകത്തിലെ 195-ല്‍ 159 രാജ്യങ്ങളിലും മലയാളികളുണ്ടെന്നാണ് നോര്‍ക്ക റൂട്ട്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവര്‍ ഉന്നതപഠനത്തിനും തൊഴിലിനുമായി കുടിയേറിയവരാണ്. 20 സ്വതന്ത്ര പ്രദേശങ്ങളിലും (ഇന്‍ഡിപെന്‍ഡന്റ് ടെറിട്ടറി) മലയാളികളുണ്ടെന്നാണ് നോര്‍ക്ക പറയുന്നത്. ഉത്തര കൊറിയയില്‍ മലയാളികളില്ലെന്നാണ് അവകാശവാദം. എന്നാല്‍ അവിടെയും ഐഡി കാര്‍ഡ് കൊടുത്തിട്ടുണ്ടെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു.
159 രാജ്യങ്ങളിലായി ഏഴ് ലക്ഷം മലയാളികളാണ് ഇതുവരെ നോര്‍ക്ക ഐഡി കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള മലയാളികളുടെ എണ്ണം ഇതിലും കൂടുതലാണ്. 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 21.23 ലക്ഷം മലയാളികളാണ് മറ്റു രാജ്യങ്ങളിലുണ്ടായിരുന്നത്.
പാകിസ്ഥാന്‍, ബോസ്‌നിയ, സൈപ്രസ്, എസ്റ്റോണിയ, നോര്‍ത്ത് മാസിഡോണിയ, ഗാംബിയ, കാബോ വര്‍ഡീ, കാമറൂണ്‍, കോമറോസ്, എത്യോപ്യ, നൈജര്‍, ടോംഗോ, തുനീസിയ, മൗറിത്താനിയ, ബെലീസ്, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്രനാഡ, ഗ്വാട്ടിമാല, ക്യൂബ, ഹോണ്ടുറാസ്, നിക്കരാഗ്വ, സെന്റ്കിറ്റ്‌സ് ആന്‍ഡ് നീവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സന്റ്, ചിലെ, ഗയാന, പെറു, സുരിനാം, വെനസ്വേല,മാര്‍ഷല്‍ ഐലന്‍ഡ്, മൈക്രോനീഷ്യ, നൗറു, സമോവ, സോളമന്‍ ഐലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മലയാളികള്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെങ്കിലും അവിടെയും മലയാളികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുറത്തുപോയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ അവസാനം ലഭ്യമായ 2020 ലെ കണക്ക് പ്രകാരം കേരളം ഏഴാം സ്ഥാനത്താണ്.
പട്ടിക വിവരങ്ങള്‍ ഇങ്ങനെ:
ആന്ധ്രപ്രദേശ്: 35,614
പഞ്ചാബ്: 33,412
മഹാരാഷ്ട്ര: 29,079
ഗുജറാത്ത്: 23,156
ഡല്‍ഹി: 18,482
തമിഴ്നാട്: 15,564
കേരളം: 15,277
കഴിഞ്ഞ ഓഗസ്റ്റില്‍ ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി നല്‍കിയ കണക്കാണിത്. ഇനി ലോകത്തിന്റെ ഏത് കോണില്‍ ചെന്ന് സാധനം കൈയിലുണ്ടോയെന്ന് ചോദിച്ചാലും മറുപടി കിട്ടാതിരിക്കില്ല...
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1