ഇന്ത്യ ആഗോള ദക്ഷിണ ഇടപെടലില്‍ വളറെയധികം ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരു വര്‍ഷമായിരുന്നു 2025. ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരെയും ദക്ഷിണ പൂര്‍വേഷ്യ മുതല്‍ കരീബിയ വരെയും എടുക്കുമ്പോള്‍ വികസന സഹകരണം, രാഷ്ട്രീയ ഇടപെടല്‍, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയവയില്‍ ഇന്ത്യ സുപ്രധാന സ്ഥാനം ഉറപ്പിച്ചതായി കാണാനാകും.
അതായത് വികസ്വര രാഷ്ട്രങ്ങള്‍ക്ക് മാറിയ ലോകക്രമത്തില്‍ നേതൃത്വ സ്ഥാനത്തേക്ക് ഇന്ത്യയല്ലാതെ മറ്റൊരു ബദല്‍ ആലോചിക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ആഗോള ദക്ഷിണ രാജ്യങ്ങള്‍ സ്വന്തം വിധി കുറിക്കുകയാണ് എന്ന് ഡിസംബര്‍ പതിനേഴിന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇതിനുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യയും എത്യോപ്യയും പങ്കുവയ്ക്കുന്നു. ആര്‍ക്കെങ്കിലുമെതിരെ ആഗോള ദക്ഷിണ രാജ്യങ്ങള്‍ ഉയരുന്ന ഒരു ലോകമല്ല നമ്മുടെ കാഴ്ചപ്പാട് മറിച്ച് എല്ലാവര്‍ക്കും ബദല്‍ എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ 2023ല്‍ ജി20 കൂട്ടായ്മയുടെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വേളയില്‍ ആഫ്രിക്കന്‍ യൂണിയനെ ഇതിലേക്ക് ക്ഷണിക്കാനായത് തങ്ങളുടെ ഏറ്റവും വലിയ ബഹുമതിയായി കരുതുന്നുവെന്ന് നേരത്തെ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കന്‍ യൂണിയന്‍ ആസ്ഥാനം നില കൊള്ളുന്ന എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കുള്ള പ്രധാനമന്ത്രിയുടെ ഇക്കൊല്ലത്തെ അവസാന സന്ദര്‍ശനം ഈ മാസം പകുതിയോടെ നടത്തിയത് തന്നെ ആഗോള ദക്ഷിണ രാജ്യങ്ങളുടെ ഇടയില്‍ നമ്മുടെ ചുവട് ഉറപ്പിക്കുന്നുവെന്ന പ്രതീകാത്മക സൂചനയായിരുന്നു.
2025ലെ മോദിയുടെ യാത്രകളെല്ലാം ആഗോള ദക്ഷിണ രാജ്യങ്ങളുടെ ഇടയിലേക്കാണ് എന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു.ജൂലൈയില്‍ അദ്ദേഹം പഞ്ചരാഷ്ട്ര സന്ദര്‍ശനം നടത്തി, ഘാന, ട്രിനിഡാഡ്- ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു സന്ദര്‍ശനം. ഇതേ തുടര്‍ന്ന് ആദ്യ ഉഭയകക്ഷി സന്ദര്‍ശനവും ഉണ്ടായി. ബ്രിക്‌സ് ( ബ്രസീല്‍, റഷ്യ, ഇന്ത്യ,ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടയിലെ പങ്കാളിത്തവും പാര്‍ലമെന്റുകളിലെ അഭിസംബോധനയും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാഷ്ട്രങ്ങളില്‍ ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ആഗോള ദക്ഷിണ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനി ഇന്ത്യന്‍ സര്‍ക്കാര്‍ ചിട്ടപ്പെടുത്തിയ യാത്രകള്‍ തന്നെ ആയിരുന്നു അവ.
ഏപ്രിലില്‍ മോദി ബിംസ്റ്റെക്(ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തായ്‌ലന്‍ഡ് സന്ദര്‍ശിച്ചു. ദക്ഷിണ-ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള പ്രാദേശിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള യാത്ര ആയിരുന്നു അത്. ഒപ്പം തായ്‌ലന്‍ഡുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ഔപചാരികമാക്കുക എന്നതും ഈ യാത്രയുടെ ഉദ്ദേശ്യമായിരുന്നു. ഇന്ത്യയുടെ ആഗോള ദക്ഷിണ ലക്ഷ്യം അയല്‍ നയതന്ത്രത്തിനൊപ്പം അകലെയുള്ള രാജ്യങ്ങളിലേക്ക് എത്തിച്ചേരല്‍ കൂടി ആണെന്ന സൂചനയാണ് ഇതെല്ലാം നല്‍കിയത്.
ആദ്യമായി ആഫ്രിക്കയില്‍ നടന്ന ജി20 രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ജൊഹന്നാസ്ബെര്‍ഗില്‍ നവംബറിലായിരുന്നു ഉച്ചകോടി നടന്നത്. ഇവിടെ മൂന്നാ ലോക രാജ്യങ്ങളുടെയും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെയും വികസനത്തിനും സാങ്കേതികതയ്ക്കുമായി ഇന്ത്യ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. ആഗോള ഭരണചര്‍ച്ചകളെ ആഗോള ദക്ഷിണ കാഴ്ചപ്പാടിലേക്ക് മാറ്റാനുള്ള നീക്കങ്ങളായി മോദിയുടെ ജൊഹന്നാസ്ബെര്‍ഗ് ഇടപെടലുകള്‍ വ്യാഖ്യാനിക്കപ്പെട്ടു.
സന്ദര്‍ശനങ്ങള്‍
പരിശീലനം, വിവര നൈപുണ്യ കേന്ദ്രങ്ങള്‍, വാണിജ്യം, വായ്പ, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍തുടങ്ങിയ രംഗങ്ങളില്‍ വിവിധ ധാരണാപത്രങ്ങള്‍ മോദിയുടെ വിദേശ സന്ദര്‍ശന വേളയില്‍ ഒപ്പു വയ്ക്കപ്പെട്ടു.
വന്‍കിട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വിദേശവായ്പകരില്‍ നിന്ന് പണം കടമെടുക്കുന്നതിനപ്പുറം ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഇന്ത്യ ഐക്യരാഷ്ട്രസഭ സമാധാന സംഘത്തെ പരിശീലിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷാ സഹകരണത്തിനും സാങ്കേതിക പങ്കാളിത്തത്തിനും ( ഉപഗ്രഹ/ഓപ്പണ്‍ ഡേറ്റ)ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും( വിദ്യാഭ്യാസം, ആരോഗ്യ വിനോദസഞ്ചാരം) എന്നിവയ്ക്കും ഊന്നല്‍ നല്‍കി. ഇതെല്ലാം വികസ്വര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വിശ്വസ്തതയുള്ള ഒരു കാര്യപരിപാടി രൂപകര്‍ത്താവെന്ന പരിവേഷം ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആഗോള ദക്ഷിണ നേതൃത്വ അവകാശവാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.
ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിലെ മോദിയുടെ സാന്നിധ്യം അടക്കം ബ്രിക്‌സ് യോഗങ്ങളിലെ ഇന്ത്യയുടെ പങ്കാളിത്തം, പരമ്പരാഗത പാശ്ചാത്യ ധനകാര്യ സാങ്കേതിക പങ്കാളികള്‍ക്ക് ബദല്‍ തേടുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സ്വാധീനം ദക്ഷിണ-ദക്ഷിണ സ്ഥാപനങ്ങള്‍ക്ക് നല്ലൊരു തെരഞ്ഞെടുപ്പുകള്‍ പരുവപ്പെടുത്താനുള്ള മാര്‍ഗമായി.
നിലവിലുള്ള സ്ഥാപനങ്ങളായ ജി20, ഐക്യരാഷ്ട്രസഭ എന്നിവയിലേക്ക് വ്യാപിച്ച് നില്‍ക്കുന്ന ലോകത്തില്‍ വളരെ അവധാനതയോടെയാണ് ഇടപെടുന്നത്.
ആഫ്രിക്കയും പ്രതിരോധ സുരക്ഷാ സഹകരണവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ സുരക്ഷയും നിര്‍ണായക ധാതു, സ്വതന്ത്ര ഉപഗ്രഹ, വിവര കേന്ദ്രരംഗത്തെ സാങ്കേതിക സഹകരണവും തുടര്‍ച്ചയായ വിഷങ്ങളായി. പരമ്പരാഗത സഹായ വാണിജ്യത്തിനപ്പുറം വിതരണ ശൃംഖല സ്ഥിരതയും തന്ത്രപരമായ പങ്കാളിത്തത്തിലുമുള്ള ഇന്ത്യയുടെ താത്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇവയെല്ലാം. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ വികസന വിഷയങ്ങള്‍ക്കൊപ്പം ക്രമസമാധാന പാലനവും ഭീകര വിരുദ്ധ പോരാട്ടങ്ങളിലുമുള്ള സഹകരണവും ചര്‍ച്ച ചെയ്തു.
സാംസ്‌കാരിക സമന്വയം
പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യ്, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികള്‍,പാട്ടുപാട്, സാംസ്‌കാരിക ചിഹ്നങ്ങള്‍, വംശീയ പരിപാടികള്‍ തുടങ്ങിയവയും ഔദ്യോഗിക നയതന്ത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഇവയെല്ലാം ഉഭയകക്ഷി സന്ദര്‍ശനങ്ങളെ കൂടുതല്‍ ഉറപ്പുള്ളതുമാക്കി. ഒപ്പം നേരത്തെ തന്നെ ഇന്ത്യന്‍ സമൂഹവുമായോ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനോ ഇതെല്ലാം സഹായമായി. മോദിയുടെ വിദേശ രാജ്യങ്ങളിലെ പാര്‍ലമെന്റ് അഭിസംബോധനകളിലെല്ലാം വികസനവും പരമാധികാരവു പങ്കാളിത്ത സാംസ്‌കാരികതയും ഒക്കെ മുഴങ്ങിക്കേട്ടു.
കേവലം ആഗോള തെക്കിന്റെ ശബ്ദമാകുന്നതിനും അപ്പുറം നടത്തിപ്പുകാരനായ പങ്കാളിയിലേക്ക് ഇന്ത്യ ചുവട് വയ്ക്കുന്നതിനാണ് 2025 സാക്ഷ്യം വഹിച്ചത്. ഉച്ചകോടിതല യോഗങ്ങള്‍ക്കൊപ്പം നടപ്പാക്കുന്ന പദ്ധതികളിലൂടെയും വികസ്വര രാജ്യങ്ങള്‍ക്കുള്ള ആരോഗ്യ, നൈപുണ്യം, സ്വതന്ത്ര ഡേറ്റ ശേഷി വികസനം, നിര്‍ണായക ധാതുക്കള്‍ പോലുള്ള വിഷയങ്ങളില്‍ അജണ്ട തയാറാക്കാനും നടപ്പാക്കാനുമുള്ള നടത്തിപ്പ് പങ്കാളിയിലേക്ക് ഇന്ത്യ അതിവേഗം കടന്നു കയറുന്ന കാഴ്ചയാണ് 2025ല്‍ ആഗോളതലത്തിലുണ്ടായതെന്ന് നമുക്ക് നിസംശയം പറയാം.
ആഗോള തെക്കിന്റെ ശബ്ദമായി ഇന്ത്യ
ഇന്ത്യ ആഗോള ദക്ഷിണ ഇടപെടലില്‍ വളറെയധികം ലക്ഷ്യബോധത്തോടെ ഇടപെട്ട ഒരു വര്‍ഷമായിരുന്നു 2025. ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരെയും ദക്ഷിണ പൂര്‍വേഷ്യ മുതല്‍ കരീബിയ വരെയും എടുക്കുമ്പോള്‍ വികസന സഹകരണം, രാഷ്ട്രീയ ഇടപെടല്‍, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയവയില്‍ ഇന്ത്യ സുപ്രധാന സ്ഥാനം ഉറപ്പിച്ചതായി കാണാനാകും.
അതായത് വികസ്വര രാഷ്ട്രങ്ങള്‍ക്ക് മാറിയ ലോകക്രമത്തില്‍ നേതൃത്വ സ്ഥാനത്തേക്ക് ഇന്ത്യയല്ലാതെ മറ്റൊരു ബദല്‍ ആലോചിക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ആഗോള ദക്ഷിണ രാജ്യങ്ങള്‍ സ്വന്തം വിധി കുറിക്കുകയാണ് എന്ന് ഡിസംബര്‍ പതിനേഴിന് എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇതിനുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യയും എത്യോപ്യയും പങ്കുവയ്ക്കുന്നു. ആര്‍ക്കെങ്കിലുമെതിരെ ആഗോള ദക്ഷിണ രാജ്യങ്ങള്‍ ഉയരുന്ന ഒരു ലോകമല്ല നമ്മുടെ കാഴ്ചപ്പാട് മറിച്ച് എല്ലാവര്‍ക്കും ബദല്‍ എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ 2023ല്‍ ജി20 കൂട്ടായ്മയുടെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വേളയില്‍ ആഫ്രിക്കന്‍ യൂണിയനെ ഇതിലേക്ക് ക്ഷണിക്കാനായത് തങ്ങളുടെ ഏറ്റവും വലിയ ബഹുമതിയായി കരുതുന്നുവെന്ന് നേരത്തെ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി സംസാരിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കന്‍ യൂണിയന്‍ ആസ്ഥാനം നില കൊള്ളുന്ന എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കുള്ള പ്രധാനമന്ത്രിയുടെ ഇക്കൊല്ലത്തെ അവസാന സന്ദര്‍ശനം ഈ മാസം പകുതിയോടെ നടത്തിയത് തന്നെ ആഗോള ദക്ഷിണ രാജ്യങ്ങളുടെ ഇടയില്‍ നമ്മുടെ ചുവട് ഉറപ്പിക്കുന്നുവെന്ന പ്രതീകാത്മക സൂചനയായിരുന്നു.
2025ലെ മോദിയുടെ യാത്രകളെല്ലാം ആഗോള ദക്ഷിണ രാജ്യങ്ങളുടെ ഇടയിലേക്കാണ് എന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു.ജൂലൈയില്‍ അദ്ദേഹം പഞ്ചരാഷ്ട്ര സന്ദര്‍ശനം നടത്തി, ഘാന, ട്രിനിഡാഡ്- ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു സന്ദര്‍ശനം. ഇതേ തുടര്‍ന്ന് ആദ്യ ഉഭയകക്ഷി സന്ദര്‍ശനവും ഉണ്ടായി. ബ്രിക്‌സ് ( ബ്രസീല്‍, റഷ്യ, ഇന്ത്യ,ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടയിലെ പങ്കാളിത്തവും പാര്‍ലമെന്റുകളിലെ അഭിസംബോധനയും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാഷ്ട്രങ്ങളില്‍ ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ആഗോള ദക്ഷിണ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനി ഇന്ത്യന്‍ സര്‍ക്കാര്‍ ചിട്ടപ്പെടുത്തിയ യാത്രകള്‍ തന്നെ ആയിരുന്നു അവ.
ഏപ്രിലില്‍ മോദി ബിംസ്റ്റെക്(ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തായ്‌ലന്‍ഡ് സന്ദര്‍ശിച്ചു. ദക്ഷിണ-ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള പ്രാദേശിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള യാത്ര ആയിരുന്നു അത്. ഒപ്പം തായ്‌ലന്‍ഡുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ഔപചാരികമാക്കുക എന്നതും ഈ യാത്രയുടെ ഉദ്ദേശ്യമായിരുന്നു. ഇന്ത്യയുടെ ആഗോള ദക്ഷിണ ലക്ഷ്യം അയല്‍ നയതന്ത്രത്തിനൊപ്പം അകലെയുള്ള രാജ്യങ്ങളിലേക്ക് എത്തിച്ചേരല്‍ കൂടി ആണെന്ന സൂചനയാണ് ഇതെല്ലാം നല്‍കിയത്.
ആദ്യമായി ആഫ്രിക്കയില്‍ നടന്ന ജി20 രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ജൊഹന്നാസ്ബെര്‍ഗില്‍ നവംബറിലായിരുന്നു ഉച്ചകോടി നടന്നത്. ഇവിടെ മൂന്നാ ലോക രാജ്യങ്ങളുടെയും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെയും വികസനത്തിനും സാങ്കേതികതയ്ക്കുമായി ഇന്ത്യ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. ആഗോള ഭരണചര്‍ച്ചകളെ ആഗോള ദക്ഷിണ കാഴ്ചപ്പാടിലേക്ക് മാറ്റാനുള്ള നീക്കങ്ങളായി മോദിയുടെ ജൊഹന്നാസ്ബെര്‍ഗ് ഇടപെടലുകള്‍ വ്യാഖ്യാനിക്കപ്പെട്ടു.
സന്ദര്‍ശനങ്ങള്‍
പരിശീലനം, വിവര നൈപുണ്യ കേന്ദ്രങ്ങള്‍, വാണിജ്യം, വായ്പ, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍തുടങ്ങിയ രംഗങ്ങളില്‍ വിവിധ ധാരണാപത്രങ്ങള്‍ മോദിയുടെ വിദേശ സന്ദര്‍ശന വേളയില്‍ ഒപ്പു വയ്ക്കപ്പെട്ടു.
വന്‍കിട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വിദേശവായ്പകരില്‍ നിന്ന് പണം കടമെടുക്കുന്നതിനപ്പുറം ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഇന്ത്യ ഐക്യരാഷ്ട്രസഭ സമാധാന സംഘത്തെ പരിശീലിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷാ സഹകരണത്തിനും സാങ്കേതിക പങ്കാളിത്തത്തിനും ( ഉപഗ്രഹ/ഓപ്പണ്‍ ഡേറ്റ)ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും( വിദ്യാഭ്യാസം, ആരോഗ്യ വിനോദസഞ്ചാരം) എന്നിവയ്ക്കും ഊന്നല്‍ നല്‍കി. ഇതെല്ലാം വികസ്വര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വിശ്വസ്തതയുള്ള ഒരു കാര്യപരിപാടി രൂപകര്‍ത്താവെന്ന പരിവേഷം ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ആഗോള ദക്ഷിണ നേതൃത്വ അവകാശവാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.
ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിലെ മോദിയുടെ സാന്നിധ്യം അടക്കം ബ്രിക്‌സ് യോഗങ്ങളിലെ ഇന്ത്യയുടെ പങ്കാളിത്തം, പരമ്പരാഗത പാശ്ചാത്യ ധനകാര്യ സാങ്കേതിക പങ്കാളികള്‍ക്ക് ബദല്‍ തേടുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സ്വാധീനം ദക്ഷിണ-ദക്ഷിണ സ്ഥാപനങ്ങള്‍ക്ക് നല്ലൊരു തെരഞ്ഞെടുപ്പുകള്‍ പരുവപ്പെടുത്താനുള്ള മാര്‍ഗമായി. നിലവിലുള്ള സ്ഥാപനങ്ങളായ ജി20, ഐക്യരാഷ്ട്രസഭ എന്നിവയിലേക്ക് വ്യാപിച്ച് നില്‍ക്കുന്ന ലോകത്തില്‍ വളരെ അവധാനതയോടെയാണ് ഇടപെടുന്നത്.
ആഫ്രിക്കയും പ്രതിരോധ സുരക്ഷാ സഹകരണവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ സുരക്ഷയും നിര്‍ണായക ധാതു, സ്വതന്ത്ര ഉപഗ്രഹ, വിവര കേന്ദ്രരംഗത്തെ സാങ്കേതിക സഹകരണവും തുടര്‍ച്ചയായ വിഷങ്ങളായി. പരമ്പരാഗത സഹായ വാണിജ്യത്തിനപ്പുറം വിതരണ ശൃംഖല സ്ഥിരതയും തന്ത്രപരമായ പങ്കാളിത്തത്തിലുമുള്ള ഇന്ത്യയുടെ താത്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇവയെല്ലാം. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ വികസന വിഷയങ്ങള്‍ക്കൊപ്പം ക്രമസമാധാന പാലനവും ഭീകര വിരുദ്ധ പോരാട്ടങ്ങളിലുമുള്ള സഹകരണവും ചര്‍ച്ച ചെയ്തു.
സാംസ്‌കാരിക സമന്വയം
പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യ്, രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികള്‍,പാട്ടുപാട്, സാംസ്‌കാരിക ചിഹ്നങ്ങള്‍, വംശീയ പരിപാടികള്‍ തുടങ്ങിയവയും ഔദ്യോഗിക നയതന്ത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഇവയെല്ലാം ഉഭയകക്ഷി സന്ദര്‍ശനങ്ങളെ കൂടുതല്‍ ഉറപ്പുള്ളതുമാക്കി. ഒപ്പം നേരത്തെ തന്നെ ഇന്ത്യന്‍ സമൂഹവുമായോ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനോ ഇതെല്ലാം സഹായമായി. മോദിയുടെ വിദേശ രാജ്യങ്ങളിലെ പാര്‍ലമെന്റ് അഭിസംബോധനകളിലെല്ലാം വികസനവും പരമാധികാരവു പങ്കാളിത്ത സാംസ്‌കാരികതയും ഒക്കെ മുഴങ്ങിക്കേട്ടു.
കേവലം ആഗോള തെക്കിന്റെ ശബ്ദമാകുന്നതിനും അപ്പുറം നടത്തിപ്പുകാരനായ പങ്കാളിയിലേക്ക് ഇന്ത്യ ചുവട് വയ്ക്കുന്നതിനാണ് 2025 സാക്ഷ്യം വഹിച്ചത്. ഉച്ചകോടിതല യോഗങ്ങള്‍ക്കൊപ്പം നടപ്പാക്കുന്ന പദ്ധതികളിലൂടെയും വികസ്വര രാജ്യങ്ങള്‍ക്കുള്ള ആരോഗ്യ, നൈപുണ്യം, സ്വതന്ത്ര ഡേറ്റ ശേഷി വികസനം, നിര്‍ണായക ധാതുക്കള്‍ പോലുള്ള വിഷയങ്ങളില്‍ അജണ്ട തയാറാക്കാനും നടപ്പാക്കാനുമുള്ള നടത്തിപ്പ് പങ്കാളിയിലേക്ക് ഇന്ത്യ അതിവേഗം കടന്നു കയറുന്ന കാഴ്ചയാണ് 2025ല്‍ ആഗോളതലത്തിലുണ്ടായതെന്ന് നമുക്ക് നിസംശയം പറയാം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1