തമിഴ്‌നാട്ടിൽ സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനവും പ്രഖ്യാപനങ്ങളും നൽകുന്ന സൂചന എന്താണ്? തമിഴകത്ത് വിജയ് ചലനം സൃഷ്ടിക്കുമോ..?
സിനിമയിൽ വലിയ വിജയമാണ് ഇദ്ദേഹത്തിനുള്ളത്. അതിനേക്കാൾ വലുതാണ് അധികാരം. അതാണ് വിജയ് ഇപ്പോൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. സിനിമയുടെ മായികവലയത്തിൽനിന്ന് അധികാരത്തിന്റെ അത്യുന്നതിയിലെത്താനുള്ള യാത്രയാണിത്. എന്നാൽ ആ യാത്രയിലുടനീളം ഒട്ടേറെ പരീക്ഷണങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടിവരുമെന്നത് വേറേ കാര്യം..! എങ്കിലും അധികാരം എന്നത് അത്രമേൽ വിശേഷപ്പെട്ടതായി കണക്കാക്കി ഇക്കഴിഞ്ഞ 2023 ജൂൺ 17, ചെന്നൈ നഗരത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ഒരുചടങ്ങ് നടക്കുകയാണ്.
മൈതാനത്ത് തടിച്ചു കൂടിയ ജനാവലിക്കിടയിൽ നിന്ന് ചൂണ്ടുവരിലുയർത്തിക്കൊണ്ട് ഉറച്ച ശബ്ദത്തോടെ തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് ഇങ്ങനെ പറഞ്ഞു. 'നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതുതന്നെയാണ് ചെയ്യുന്നത്.
ഒരു വോട്ടിന് 1000 രൂപ വെച്ച്, ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ അതിലുമെത്ര നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാൽ മതി. വിദ്യാഭ്യാസ സമ്പ്രദായൻ ആഗ്രഹിക്കുന്നു. കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് ഓരോരുത്തരും നിങ്ങളുടെ മാതാപിതാക്കളോട് പറയണം...'; ചിരിച്ച മുഖത്തോടെ മൈക്കിന് മുന്നിൽ ശക്തമായി സംസാരിക്കുന്ന ദളപതിയുടെ കണ്ണിലെ തിളക്കം അന്ന് എല്ലാവരും ആകാംക്ഷയോടെ, ആവേശത്തോടെ നോക്കി കണ്ടതാണ്.
കൃത്യം ഒരു വർഷം കഴിഞ്ഞ് ദളപതി 50ന്റെ നിറവിൽ നിൽക്കുമ്പോൾ പോയ ഒരു വർഷക്കാലം സംഭവബഹുലമായിരുന്നു. ഒരു പക്ഷെ വിജയിയുടെ ജീവിതത്തിലെ തന്നെ വളരെ നിർണായകമായ വർഷമായിരുന്നുവെന്ന് പറയാം. സിനിമാ നടൻ എന്നതിൽ നിന്ന് തമിഴകത്തിന്റെ രാഷ്ട്രീയത്തിലേക്ക് ദളപതി ഔദ്യോഗികമായി കാലെടുത്തുവെച്ച വർഷം കൂടിയായിരുന്നു കടന്നുപോയത്. അതിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കൽ മുതൽ കേന്ദ്ര സർക്കാരിനെതിരെയുള്ള മൂർച്ഛയുള്ള വാക്കുകളും ഒടുവിൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന ആരാധകരുടെ ഹൃദയമുലയ്ക്കുന്ന പ്രഖ്യാപനവും വരെയുണ്ടായിരുന്നു.
'ജനങ്ങളാണ് എന്റെ രാജാക്കന്മാർ അവരെ സേവിക്കുന്ന ദളപതിയാണ് ഞാൻ, നിങ്ങളിലൊരാൾ, നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവൻ..'; വിജയ് രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന സൂചനകൾ കുറേ കാലമായി ചൂടു പിടിച്ച ചർച്ചയായിരുന്നുവെങ്കിലും ആ സംസാരങ്ങളെല്ലാം തണുത്തിരിക്കുമ്പോഴായിരുന്നു തെന്നിന്ത്യൻ സിനിമാരാഷ്ട്രീയ മേഖലയെ പിടിച്ചുകുലുക്കിയ വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനം. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം നിഴൽ പോലെ കൂടെയുണ്ടായിരുന്നു. പിന്നാലെ ഈ വർഷം ആദ്യം തമിഴക വെട്രി കഴകം എന്ന തന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനവും നടത്തി, പാർട്ടിയുടെ അദ്ധ്യക്ഷനുമായി.
വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനസ്ഥലത്തൻ ഉണ്ണിക്കണ്ണനും ഉണ്ടായിരുന്നു. തനിക്ക് വിജയ്യെ ഒന്ന് കാണുകയും അദ്ദേഹത്തിന്റെ സിനിമയിൽ ഡയലോഗില്ലാത്ത ഒരു വേഷം അഭിനയിക്കുകയും ചെയ്യുക മാത്രമാണ് ആവശ്യമെന്ന് ഉണ്ണിക്കണ്ണൻ പറയുന്നു. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തനിക്ക് ഇഷ്ടമാണെന്നും ഉണ്ണിക്കണ്ണൻ വ്യക്തമാക്കി.
വലിയൊരു പാത്രത്തിൽ മിഠായികളുമായാണ് ഉണ്ണിക്കണ്ണൻ വിക്രവാണ്ടി വി സാലൈയിലെ സമ്മേളന സ്ഥലത്ത് എത്തിയിരിക്കുന്നത്. ഈ മിഠായികൾ സമ്മേളനത്തിന് എത്തുന്നവർക്കെല്ലാം വിതരണം ചെയ്യും. കേരളത്തിൽ നിന്ന് വന്ന ആരാധകനാണ് താനെന്ന് ഉണ്ണിക്കണ്ണൻ പറയുമ്പോൾ അടുത്തു നിൽക്കുന്ന പലരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴുത്തിലും കൈയിലുമെല്ലാം വിജയ്യുടെ ഫോട്ടോ തൂക്കിയാണ് ഉണ്ണിക്കണ്ണൻ നടക്കുന്നത്.
തമിഴ്‌നാട്ടിലെ വിവിധ ടിവി ചാനലുകൾ ഉണ്ണിക്കണ്ണന്റെ വരവ് വാർത്തയാക്കി. കേരളത്തിൽ നിന്ന് നിരവധി ആരാധകർ വിജയ്യുടെ മഹാ സമ്മേളനത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ സമ്മേളനത്തിന് എത്തിച്ചേർന്നിട്ടുണ്ട്. അഞ്ച് മണിക്ക് നടക്കുമെന്ന് നിശ്ചയിച്ച പരിപാടിക്ക് ആരാധകർ വളരെ നേരത്തേ തന്നെ എത്തിച്ചേർന്നതു കൊണ്ട് സമ്മേളനം നേരത്തേ തന്നെ തുടങ്ങുകയായിരുന്നു. കേരളത്തിൽ നിന്ന് 14 ജില്ലകളുടെയും നേതാക്കൾ സ്ഥലത്ത് തമ്പടിച്ചിരുന്നു. ഇതിൽ നാല് ജില്ലകളുടെ നേതാക്കൾ ഇന്ന് വിജയ്‌ക്കൊപ്പം വേദി പങ്കിടുമെന്നും വിവരമുണ്ട്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വിജയ് സേതുപതി, സൂര്യ, ജയം രവി, പ്രഭു എന്നിവർ വിജയ്യുടെ സമ്മേളനത്തിന് ആശംസ നേർന്നു. വിജയിയുടെ വരവിന് തടയിടാനാണ് സ്റ്റാലിൻ തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കി പ്രതിഷ്ഠിച്ചതെന്ന് ഒരു വിമർശനവും ഉണ്ടായിട്ടുണ്ട്. എന്തായാലും സ്റ്റാലിൻ വിജയിയുടെ രാഷ്ടീയ വളർച്ച കണ്ട് കൈകെട്ടി നിൽക്കുമെന്നു കരുതേണ്ട.
ഡി.എം.കെ എന്ന രാഷ്ട്രീയ പാർട്ടിയുടെ ഉള്ളറകളിലേക്ക് കടന്നു ചെന്നാൽ അഴിമതിയുടെ കാര്യത്തിൽ കുടുംബം ഒറ്റക്കെട്ടാണെങ്കിലും അധികാരത്തിന്റെയും സമ്പത്തിനോടുള്ള ആർത്തിയുടെയും പേരിലുള്ള അവരുടെ വടംവലികൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അധികാരത്തിന്റെ അത്യുന്നതങ്ങളിലേക്ക് മക്കളെയും മരുമക്കളെയും ചെറുമക്കളെയും ഒക്കെ കൈപിടിച്ച് ഉയർത്തുമ്പോഴും ഒന്നു മതിവരാത്തവരാണ് ഒപ്പം നിൽക്കുന്നവരെ എന്ന് കരുണാനിധിക്ക് നന്നായി അറിയാമായിരുന്നു. ആ അറിവ് സ്റ്റാലിനും പകർന്നു കിട്ടിയിട്ടുണ്ട്.
പ്രാഥമിക വിദ്യാഭ്യാസമോ ഭാഷാ പരിചയമോ ഇല്ലാത്ത കയ്യൂക്ക് കൊണ്ട് എന്തും നേടാം എന്ന് കരുതുന്ന മകൻ അഴകിരിയെ ഒരുകാലത്ത് കേന്ദ്ര മന്ത്രിയാക്കുക വരെ ചെയ്തിരുന്നു. അക്കാലയളവിൽ ലോക്‌സഭാ സ്പീക്കർ ക്ഷണിച്ചിട്ട് പോലും ഒരക്ഷരം സംസാരിക്കാൻ കഴിയാതെ തടി തപ്പിയതായി അന്നത്തെ പ്രമുഖ പത്രങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡി.എം.കെ എന്ന പാർട്ടിക്ക് വേണ്ടി സൺ നെറ്റ്‌വർക്ക് സാമ്രാജ്യത്തിലൂടെ വലിയ പബ്ലിസിറ്റി നടത്തുമ്പോഴും കരുണാനിധിയും മാരൻ സഹോദരന്മാരും തമ്മിൽ അത്ര യോജിപ്പിൽ ആയിരുന്നില്ല.
2006ൽ ഒരുകമ്പനിയായി സൺ ടിവി മാറിയപ്പോൾ കുടുംബത്തിലുള്ളവരുടെ ഓഹരികൾ എല്ലാം കലാനിധി മാരൻ വാങ്ങിക്കൂട്ടിയത് സംശയങ്ങൾക്ക് കാരണമായി. തുടർന്നാണ് മാരൻ സഹോദരങ്ങളും കരുണാനിധി സംഘവും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. 2007 മേയ് ഒൻപതിന് കലാനിധിയുടെ ഉടമസ്ഥതയിലുള്ള ദിനകരൻ പത്രത്തിൽ ഒരു അഭിപ്രായ സർവേ പ്രത്യക്ഷപ്പെട്ടതോടെ ദ്രാവിഡ ഘടകത്തിന്റെ അടിത്തറ ഇളകാൻ തുടങ്ങി. കരുണാനിധിക്ക് ശേഷം പിന്തുടർച്ചാവകാശി ആരായിരിക്കും?
മാരൻ സംഘത്തിന്റെ സർവ്വവിധ തന്ത്രങ്ങളും ആ സർവ്വേ പൊളിച്ചടക്കി. സർവേയിൽ പങ്കെടുത്ത 70% ശതമാനം പേർ സ്റ്റാൻലിനെ പിന്തുണച്ചപ്പോൾ അഴകിരിക്ക് രണ്ട് ശതമാനം മാത്രമാണ് വോട്ട് ലഭിച്ചത്. എന്നാൽ ഈ സർവ്വേക്ക് മൂന്ന് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച മറ്റൊരു സർവേയിൽ ഡൽഹിയിൽ ഏറ്റവും സ്വാധീനവും ശക്തിയുമുള്ള തമിഴ് മന്ത്രി ദയാനദി മാരൻ ആണെന്ന് ദിനകരൻ എന്ന പത്രം കണ്ടെത്തി.
പി. ചിദംബരത്തെ പോലുള്ള പ്രഗൽഭരെ പിന്തള്ളി കൊണ്ടാണ് ദിനകരൻ ഇങ്ങനെ റിപ്പോർട്ട് ചെയ്തത്. ഡി.എം.കെ പ്രവർത്തകർ ചുട്ട മറുപടി കൊടുത്തു. ദിനകരന്റെ പത്രം ഓഫീസ് തല്ലി തകർത്തു ന്യൂസ് റൂം അഗ്‌നിക്കിരയാക്കി. മാരൻ കുടുംബവുമായി കരുണാനിധിക്ക് ഉണ്ടായിരുന്ന അകൽച്ച ഏതാണ്ട് ഒന്നര വർഷം മാത്രമേ നീണ്ടു നിന്നുള്ളൂ. മാരന്മാർ കരുണാനിധിയെ കണ്ട് കാൽക്കൽ വീണു മാപ്പ് പറഞ്ഞുവത്രേ. പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ തന്നെ ഡി.എം.കെ ദയാനിധി മാരനെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും നീക്കിയിരുന്നു. എന്നാൽ ഒത്തുതീർപ്പിലെത്തിയതോടെ ദയാനദിമാരൻ വീണ്ടും കേന്ദ്രമന്ത്രിയായി. കലാനിധി മാരനാകട്ടെ ഏഷ്യയിലെ ഏറ്റവും വലിയ ആദായകരമായ നെറ്റ്‌വർക്കിന്റെ ഇത്തരത്തിലുള്ള തന്ത്രശാലികളുടെ കോട്ടയിലേക്കാണ് ചിന്നദളപതി നടന്നുകയറിയിരിക്കുന്നത്. എന്തൊക്കെ സംഭവിക്കുമെന്നു കണ്ടറിയണം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1