കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധി പുറത്തുനിന്നുള്ള ആക്രമണങ്ങൾ കൊണ്ടുമാത്രമല്ല.
സംഘടനയുടെ സ്വന്തം നേതൃശൈലിയും ഡൽഹി കേന്ദ്രിത ഭരണത്തിന്റെ അമിത ഇടപെടലുകൾ തന്നെയാണ് ഏറ്റവും വലിയ അപകടം.
ഒരിക്കൽ സംസ്ഥാന നേതാക്കളുടെ ശക്തിയിൽ വളർന്ന ഈ പാർട്ടി ഇന്ന് വാർ റൂമുകളുടെയും നിർദ്ദേശങ്ങളുടെയും കൊണ്ടാണ് മുന്നോട്ട് പോകാൻ ശ്രമിക്കുന്നത്. പക്ഷേ, ഇതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ തെറ്റായ വഴിത്തിരിവ്.
വാറൂമുകൾ പാർട്ടിയെ രക്ഷിക്കില്ല; പ്രവർത്തകർക്ക് സ്‌നേഹമാണ് ആവശ്യം.
ഡൽഹിയിൽ നിരത്തിയിട്ടുള്ള വാർ റൂമുകളും അനാലിറ്റിക്‌സും PowerPoint പ്രദർശനങ്ങളും യാഥാർത്ഥ്യ രാഷ്ട്രീയവുമായി ബന്ധമില്ലാത്തത് തന്നെയാണ്. തെരുവിൽ പോരാടുന്നത് പ്രവർത്തകരാണ്.
അവരാണു അപമാനവും ആക്രമണവും നേരിടുന്നത്, വീടുകളിൽ നിന്ന് സമയം വിട്ടുനൽകുന്നത്, തങ്ങളുടെ വ്യക്തിജീവിതം ത്യജിക്കുന്നത്.
പക്ഷേ അവർക്കു ലഭിക്കുന്നത് നിർദ്ദേശങ്ങൾ മാത്രമാണ്; മനുഷ്യബന്ധം ഇല്ല. പ്രവർത്തകർക്ക് ആവശ്യം 'command' അല്ല, കരുതലും ബഹുമാനവുമാണ്. ഒരു പുഞ്ചിരി, ഒരു പ്രോത്സാഹന വാക്ക്, ഒരു മനുഷ്യബന്ധം . ഇതാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ അടിത്തറ.
നേതൃത്വം അകലുമ്പോൾ സംഘടന ശൂന്യമാകുന്നു. ഒരിക്കൽ ദേശീയ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ വിശ്വസിക്കുകയും, സംസ്ഥാന നേതൃത്വം പ്രവർത്തകരെ കേൾക്കുകയും ചെയ്തിരുന്നു. ഇന്ന് ആ വിശ്വാസചങ്ങല പാളിപ്പോയിരിക്കുന്നു.
ചില കേന്ദ്രനേതാക്കളുടെ ഇടപെടൽ സംസ്ഥാനങ്ങളിലെ പ്രകൃതിദത്ത നേതൃഘടന തകർക്കുന്നു.
പിന്തുണയ്ക്കുന്നതിനുപകരം, അവർ നിയന്ത്രിക്കുന്നു; ഐക്യത്തിനുപകരം, ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം കേരളത്തിലാണ്. കോൺഗ്രസിന് ഇവിടെ വലിയ ജനപിന്തുണയുണ്ടെങ്കിലും, ഡൽഹിയുടെ അമിത ഇടപെടലുകൾ സംസ്ഥാന നേതൃത്വത്തെ അശക്തമാക്കുന്നു. ഓരോ ചെറിയ കാര്യത്തിനും കേന്ദ്ര അനുമതി കാത്തിരിക്കുന്ന സംസ്‌കാരം സംഘടനയെ തളർത്തുന്നു. പാർട്ടി രക്ഷപ്പെടണമെങ്കിൽ ഫെഡറൽ ആത്മാവ് തിരിച്ചുപിടിക്കണം.
കോൺഗ്രസ് പുനർജ്ജീവിക്കണമെങ്കിൽ structural മാറ്റങ്ങൾ ഒഴിവാക്കാനാകില്ല.
1, സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം തിരികെ നൽകണം.
2, ഡൽഹിയുടെ ഇടപെടൽ പരിമിതപ്പെടുത്തണം.
3, പ്രവർത്തകരുമായുള്ള മാനസികബന്ധം പുനർസ്ഥാപിക്കണം.
4, ജില്ല -ബൂത്ത് തലങ്ങളിൽ പുതിയ നേതാക്കളെ വളർത്തണം.
5, കമാൻഡ്‌സാംസ്‌കാരം അവസാനിപ്പിച്ച് കാരുണ്യസാംസ്‌കാരികം പുനർജീവിപ്പിക്കണം.
കോൺഗ്രസ് ഇന്ന് തോൽക്കുന്നത് ആശയങ്ങളുടെ ക്ഷീണം കൊണ്ടല്ല. മനുഷ്യബന്ധം നഷ്ടപ്പെട്ടതാണ് കാരണം.
പാർട്ടി യഥാർത്ഥത്തിൽ ഉയരണമെങ്കിൽ അതിന്റെ ആദ്യപടി ഡൽഹിയിൽ നിന്ന് തുടങ്ങില്ല;
പ്രവർത്തകരുടെ ഹൃദയത്തിൽ നിന്നാകും.
ജെയിംസ് കൂടൽ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
