ബജറ്റ്: യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം എന്താണ് പറയുന്നത്?

JULY 24, 2024, 11:28 AM

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐഎസ്പിഎഫ്). മോദി 3.0യുടെ ഉദ്ഘാടന ബജറ്റ് രാജ്യത്തെ ഉപഭോക്താക്കളെയും വിദേശ നിക്ഷേപകരെയും പിന്തുണയ്ക്കുന്നതാണെന്ന് സംഘടന പറയുന്നു. ഇതുവഴി ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാകുമെന്നും യുഎസ്‌ഐഎസ്പിഎഫ് കൂട്ടിച്ചേര്‍ത്തു.

മോദി 3.0 യുടെ ഉദ്ഘാടന ബജറ്റ് സാമ്പത്തിക വിവേകവും വളര്‍ച്ച കേന്ദ്രീകൃത സംരംഭങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതാണ്. കൂടാതെ, ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന നടപടികളിലൂടെ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് യുഎസ്‌ഐഎസ്പിഎഫ് പ്രസ്താവനയില്‍ പറയുന്നു.

വിദേശ കമ്പനികളുടെ നികുതി നിരക്ക് 35 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനത്തെ യുഎസ്‌ഐഎസ്പിഎഫ് പ്രത്യേകം പരാമര്‍ശിച്ചു. ഈ നടപടി ആഭ്യന്തര, വിദേശ കമ്പനികള്‍ക്കിടയില്‍ തുല്യത സൃഷ്ടിക്കുമെന്ന് സംഘടന അവകാശപ്പെട്ടു. അന്താരാഷ്ട്ര വിതരണ ശൃംഖല ചൈനയില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകര്‍ക്ക് ഇത് ഒരു ഉത്തേജനമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, മെഡിക്കല്‍ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, സോളാര്‍ എനര്‍ജി മെഷിനറി തുടങ്ങിയ നിര്‍ണായക ഇറക്കുമതിയുടെ തീരുവ വെട്ടിക്കുറയ്ക്കുന്നത് പ്രാദേശിക ഉത്പാദന ശേഷിയും വിതരണ ശൃംഖലയുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നും യുഎസ്‌ഐഎസ്പിഎഫ് പറഞ്ഞു.

എല്ലാ നിക്ഷേപക ക്ലാസുകളിലെയും ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കിയ നടപടിയേയും ക്യാന്‍സര്‍ മരുന്നിന്റെ തീരുവ എടുത്തുകളഞ്ഞ നടപടിയെയും സംഘടന അഭിനന്ദിച്ചു. പുനരുപയോഗ ഊര്‍ജ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ധാതുക്കളുടെ കാര്യത്തിലെടുത്ത സമീപനം, ഊര്‍ജ പരിവര്‍ത്തന നയങ്ങള്‍, ഡിജിറ്റലൈസേഷന്‍ എന്നിവയെ യുഎസ്‌ഐഎസ്പിഎഫ് സ്വാഗതം ചെയ്തു. ഈ ശ്രമങ്ങള്‍ ഖനനം, ഹരിത സാങ്കേതിക വിദ്യകള്‍, നൂതനാശയങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങളേക്ക് വഴിതെളിക്കുമെന്ന് സംഘടന പറഞ്ഞു.

2024 ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ മുന്നോട്ട് നയിക്കുമെന്നും ആഗോള സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് യുഎസ്‌ഐഎസ്പിഎഫ് അഭിപ്രായപ്പെടുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam