തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന ഒരു കേരള സര്‍ക്കാര്‍ പദ്ധതിയാണ് കെ സ്മാര്‍ട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പദ്ധതിയാണിത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് കെ-സ്മാര്‍ട്ട്.
കെ-സ്മാര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. ലോഗിന്‍ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെയും ഈ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകുന്നതാണ്.
തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ വികസിപ്പിച്ചത്. കേരളത്തിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് കെ-സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
എന്താണ് കെ - സ്മാര്‍ട്ട്
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്നതിനായുള്ള ഓണ്‍ലൈന്‍ സേവനമാണ് കെ-സ്മാര്‍ട്ട്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കുന്നു. കൂടാതെ അപേക്ഷകളും പരാതികളും കൈപ്പറ്റിയതിന്റെ രസീത് പരാതിക്കാരന്റെ അല്ലെങ്കില്‍ അപേക്ഷകന്റെ വാട്‌സ്ആപ്പിലും, ഇ-മെയിലിലും ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനത്തിലൂടെ അയച്ച് കൊടുക്കുകയും ചെയ്യുന്നു.
കെ-സ്മാര്ട്ടിലൂടെ, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച്, ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കും. വെബ് പോര്‍ട്ടലില്‍ സ്വന്തം ലോഗിന്‍ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവനം ലഭ്യമാക്കാം. കൂടാതെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനില്‍ ഫോണ്‍ നമ്പരും ഒറ്റിപ്പിയും നല്‍കിയും ലേഗ് ഇന്‍ ചെയ്യാം.
ബ്ലോക്ക് ചെയിന്‍, നിര്‍മ്മിത ബുദ്ധി, ജി.ഐ.എസ്/സ്‌പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്റ്റ് വെയറുകള്‍ തമ്മിലുള്ള എ.പി.ഐ ഇന്റെഗ്രഷന്‍ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചുകൊണ്ടാണ് കെ-സ്മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.
കെ-സ്മാര്‍ട്ട് വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍
ആദ്യ ഘട്ടത്തില്‍ സിവില്‍ രജിസ്‌ട്രേഷന്‍ (ജനന -മരണ വിവാഹ രജിസ്‌ട്രേഷന്‍), ബിസിനസ് ഫെസിലിറ്റേഷന്‍ ( വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സുകള്‍ ), വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്ഡിംഗ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളായിരിക്കും കെ- സ്മാര്‍ട്ടിലൂടെ ലഭ്യമാവുക. ലോഗിന് ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസിയും പൂര്‍ത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദേശത്തിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. കെ- സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലുടെയും വെബ് പോര്‍ട്ടലിലുടെയും ഈ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും.
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം
കെ-സ്മാര്‍ട്ട് ആപ്പ് തുറക്കുമ്പോള്‍ സ്‌ക്രീനിന്‍ താഴെയായി ദൃശ്യമാകുന്ന 'ക്രിയേറ്റ് അക്കൗണ്ട്' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍, 'മൊബൈല്‍ നമ്പര്‍ (യൂസര്‍ നെയിം)' എന്ന ഓപ്ഷനില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക. സ്‌ക്രീനില്‍ കാണുന്ന 'ഗെറ്റ് ഒടിപി' എന്ന ബട്ടണ്‍ ടാപ്പു ചെയ്യുക - തുറന്ന് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫോണില്‍ ടെക്സ്റ്റ് മെസേജായി ലഭിച്ച ഒടിപി നല്‍കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുന്നതിനായുള്ള ഓപ്ഷന്‍ ദൃശ്യമാകുന്നു. ഇതില്‍ കൃത്യമായി നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ ആധറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ഒരു ഒടിപി കൂടി ലഭിക്കുന്നു. ഈ ഒടിപി നല്‍കിയ ശേഷം നിങ്ങള്‍ക്ക് കെ-സ്മാര്‍ട്ട് പ്രധാനം ചെയ്യുന്ന സേവനങ്ങള്‍ ഉപയോഗിക്കാം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1