പതിമൂന്നാം വയസില്‍ സ്വന്തം കമ്പനി തുടങ്ങിയ തിരുവല്ലക്കാരന്‍!

MARCH 27, 2024, 4:29 AM

ഒരു പതിമൂന്ന് വയസുകാരന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ കണ്ണില്‍ അവന്‍ കുഞ്ഞാണ്. ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളു. എന്തായാലും നമ്മുടെ കണക്കുകൂട്ടലില്‍ അത് ഒരുപാട് ഒന്നും മുന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ തിരുവല്ലക്കാരന്‍ ആദിത്യന്‍ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്.

പ്രായത്തെ വെറും അക്കമാക്കികൊണ്ട് സംരംഭ ലോകത്തേക്ക് പിച്ചവെച്ചിരിക്കുകയാണ് നമ്മുടെ അയല്‍പക്കത്തെ ആ കൊച്ചു പയ്യന്‍. ലോകത്തിന് മുന്‍പില്‍ നമ്മുടെ അഭിമാനം വാനോളം ഉയര്‍ത്തിയ മിടുക്കന്‍. തന്റെ സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ച പ്രായം പോലും മറന്നുകൊണ്ട് വലിയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോയ ആദിത്യന്‍ പുതു തലമുറയ്ക്ക് എന്നും ഒരു മാതൃകയാണ്.

വെറുതെ ഇരിക്കുന്ന സമയം കൊണ്ട് ആപ്പ് നിര്‍മ്മിച്ച ആദിത്യന്‍ ഇത് ഒരു കമ്പനിയായി മാറിയപ്പോള്‍ അതിന്റെ സിഇഒ ആയി മറ്റൊരു റെക്കോര്‍ഡും സൃഷ്ടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരില്‍ ഒരാളായിരുന്നു ആദിത്യന്‍. ആദ്യമായി ആപ്ലിക്കേഷന്‍ ഉണ്ടാക്കുമ്പോള്‍ ആദിത്യന്റെ പ്രായം വെറും ഒന്‍പത് വയസ് മാത്രമായിരുന്നു. ഇന്ന് യൗവനത്തിലേക്ക് കടക്കുമ്പോള്‍ ദുബായില്‍ തന്റെ സ്വന്തം കമ്പനിയുടെ ജോലികളില്‍ മുഴുകി ഇരിക്കുകയാണവന്‍. ആദ്യ ആപ്പിന്റെ വിജയത്തിന് ശേഷം നിരന്തരം കൂടുതല്‍ ആപ്പുകള്‍ ആദിത്യന്‍ നിര്‍മ്മിക്കുകയുണ്ടായി. ഇത് പിന്നീട് ആപ്പുകള്‍ക്കായുള്ള ബദല്‍ പ്ലാറ്റ്ഫോമായ അപ്‌റ്റോയിഡില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

2017 ഡിസംബര്‍ 17 ന് തന്റെ പതിമൂന്നാം വയസിലാണ് ട്രൈനെറ്റ് സൊല്യൂഷന്‍സ് എന്ന പേരില്‍ സ്വന്തം കമ്പനി ആരംഭിച്ചത്. പ്രായം വെറും അഞ്ച് കടക്കുമ്പോഴേക്കും കമ്പ്യൂട്ടറില്‍ എല്ലാ വിദ്യകളും പഠിച്ചു തുടങ്ങിയിരുന്നു. സ്‌കൂള്‍ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ആദിത്യന്‍ ട്രൈനെറ്റ് സൊല്യൂഷന്‍സ് എന്ന ആശയം വളര്‍ത്തിയത്. പതിനെട്ട് തികയാത്തതിനാല്‍ സ്ഥാപിത കമ്പനി ഉടമയാവാന്‍ ആദിത്യന് വീണ്ടും കാത്തിരിക്കേണ്ടി വന്നു.

നിലവില്‍ ദുബായില്‍ കഴിയുന്ന ആദിത്യന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഐഒഎസിനായി ആപ്പുകള്‍ സൃഷ്ടിക്കാനും കമ്പനിയെ ഒരു എംഎന്‍സി ആക്കാനുമൊക്കെയാണ് പദ്ധതി. കൂടാതെ 'എ ക്രേസ്' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലും, വ്ളോഗുകളും അദിത്യന്‍ ചെയ്യുന്നുണ്ട്. ടാംഗിള്‍ഡ് എന്ന പേരില്‍ മറ്റൊരു കമ്പനിയും ആദിത്യന്‍ രാജേഷിനുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam