ജോഹന്നാസ്ബര്‍ഗ്: ഹാന്റാവൈറസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ വളരെ ഗൗരവകരമാണ്. അര്‍ജന്റീനയില്‍ നിന്നുള്ള എ.വി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ട് പടരുന്ന ഈ വൈറസ്, ഹീമറാജിക് പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാക്കുന്ന ആന്‍ഡീസ് വൈറസ് സ്‌ട്രെയിന്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെയും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം മനുഷ്യരിലൂടെയുള്ള വ്യാപനം ഉണ്ടാകുമെന്നാണ്. സാധാരണ ഹാനന്റാവൈറസുകള്‍ എലികളില്‍ നിന്ന് മാത്രമേ മനുഷ്യരിലേക്ക് പകരാറുള്ളൂ. എന്നാല്‍, ഈ ആന്‍ഡീസ് വൈറസ് സ്‌ട്രെയിന്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുള്ള ഏക ഹാനന്റാവൈറസ് സ്‌ട്രെയിനാണ്. ഇത് പ്രധാനമായും അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് പകരുന്നത്.
ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. ആരോണ്‍ മോട്ട്‌സോലെഡിയുടെ അറിയിപ്പ് പ്രകാരം, കപ്പലില്‍വെച്ച് ഈ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 62 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ യാത്രക്കാര്‍, ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടുന്നു. 42 പേരെ ഇതിനോടകം തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പലില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ് സെന്റ് ഹെലീനയിലും, ഭാര്യ ദക്ഷിണാഫ്രിക്കയിലെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയിലുമായാണ് മരിച്ചത്. മൂന്നാമതൊരു യാത്രക്കാരന്‍ കൂടി മരിച്ചതോടെ കപ്പലിലെ മരണം മൂന്നായി. നിലവില്‍ ഒരാള്‍ ജോഹന്നാസ്ബര്‍ഗിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സ്വിറ്റ്‌സര്‍ലന്‍ഡിലും ഒരു മുന്‍ യാത്രക്കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിലവില്‍ ആഗോള ഭീഷണി 'കുറവാണെന്ന്' വിലയിരുത്തുന്നുണ്ടെങ്കിലും, വൈറസിന്റെ വ്യാപനശേഷി കണക്കിലെടുത്ത് 16 രാജ്യങ്ങളിലായി സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. 62 പേരില്‍ ബാക്കിയുള്ളവരെ കണ്ടെത്താനും നിരീക്ഷിക്കാനും ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതുവരെ ആര്‍ക്കും പോസിറ്റീവ് ആയിട്ടില്ല എന്നത് നിലവില്‍ വലിയൊരു ആശ്വാസമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
