ഷിക്കാഗോ: വനിതകളുടെ ശാരീരിക മാനസിക, ആത്മീകമേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചർച്ച ജൂലൈ ആദ്യവാരം ഷിക്കാഗോയിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസസിൽ സംഘടിപ്പിക്കുന്നു.
ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:45ന് ചർച്ച ആരംഭിക്കും. പ്രധാന സമ്മേളനവേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബിയിലാണ് ചർച്ചകൾ നടക്കുന്നത്. ഡോ. ജോയ്‌സ് ജോസഫാണ് മോഡറേറ്റർ. ഡോ.ജ്യോതി ബെൻ, ഡോ. ആശജോൺ, ഫാമിലിനേഴ്‌സ് പ്രാക്ടീഷണർമാരായ ഡോ. സൂസൻ മാത്യു, ഷെൻസി വർഗീസ്, ഷൈനി ഡാനിയൽ എന്നിവർ പാനലിസ്റ്റുകൾ ആയിരിക്കും.
മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ വളർച്ചയും സംരക്ഷണവും ലക്ഷ്യമാക്കി വിദഗ്ധർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ഇതോടനുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യും.
കൂടാതെ, വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധമേഖലകളിലെ വിദഗ്ധരുമായി ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. ചോദ്യോത്തരവേളയ്ക്ക് ഡോ. ജിൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരം നൽകും. പങ്കാളികൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് വിദഗ്ധരോട് ചോദിക്കാനും പ്രായോഗിക നിർദേശങ്ങൾ ലഭിക്കാനും അവസരമുണ്ടാകും.
സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഈ പ്രത്യേക സെഷനിലേക്ക് എല്ലാ വനിതകളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഷെൻസി വർഗീസ് 847-922-2742.
കുര്യൻ ഫിലിപ്പ് 847-912-5578
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
