ഫ്‌ളോറിഡ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ സോഷ്യൽ മീഡിയയിലൂടെ അതിക്രൂരമായ പരാമർശം നടത്തിയ നഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലീവിറ്റിന്റെ പ്രസവവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം അശ്ലീലവും ക്രൂരവുമായ രീതിയിൽ പരിക്കുകൾ ആശംസിച്ചതിനാണ് നടപടി.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കരോലിൻ ലീവിറ്റ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളോറിഡയിലെ ബാപ്റ്റിസ്റ്റ് ഹെൽത്തിൽ ജോലി ചെയ്തിരുന്ന നഴ്‌സ്, പ്രസവസമയത്ത് ലീവിറ്റിന് ഗുരുതരമായ ശാരീരിക പരിക്കുകൾ ഏൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ നഴ്‌സിനെ ആശുപത്രി അധികൃതർ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇത്തരം പെരുമാറ്റം തങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആശുപത്രി വ്യക്തമാക്കി.
ഫ്‌ളോറിഡ അറ്റോർണി ജനറലിന്റെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. നഴ്‌സിന്റെ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കണമെന്ന് ഫ്‌ളോറിഡ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ഉത്മിയർ ആവശ്യപ്പെട്ടു.
രോഗീ പരിചരണത്തിൽ ഏർപ്പെടേണ്ട ഒരാളിൽ നിന്ന് ഇത്തരമൊരു മനോഭാവം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നടപടികൾക്ക് പിന്നാലെ നഴ്‌സ് വീണ്ടും സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
