പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം

SEPTEMBER 20, 2025, 4:06 AM

ഇർവിങ് : കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവക്കു ഇർവിങ്ങിലുള്ള സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സ്വീകരണം നൽകി.

ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചതിനു ശേഷം കൂടിയ സ്വീകരണ സമ്മേളനത്തിൽ വികാരി വെരി റവ. രാജു ഡാനിയൽ കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. അനുഗ്രഹ പ്രഭാഷണത്തിൽ തിരുമേനി അമേരിക്കയിലെ പ്രവാസികളിൽ പ്രകടമായ ഐക്യത്തിലും ഭക്തിയിലും സന്തോഷം പ്രകടിപ്പിച്ചു. വിശ്വാസ ബന്ധം കൂടുതൽ ഉറപ്പിക്കുവാനും ആത്മീയജീവിതം കൂടുതൽ പുതുക്കി ജാതി മത വർണ്ണ വ്യത്യാസം കൂടാതെ ലോകത്തിലുള്ള എല്ലാവരും ഏകോദര സഹോദരങ്ങളായി സ്‌നേഹത്തോടും ഒരുമയോടെ സമാധാനത്തോടെ ജീവിക്കുവാൻ ഇടയാകട്ടെ എന്ന് ബാവ  ആശംസിച്ചു.


vachakam
vachakam
vachakam

പ്രസ്തുത മീറ്റിംഗിൽ അമേരിക്ക, മെക്‌സിക്കോ, സൗത്താഫ്രിക്ക മുതലായ രാജ്യങ്ങളിൽ പ്രിയപ്പെട്ടവരുടെ വേദന അകറ്റുന്നതിനും സാമ്പത്തിക സഹായം ചെയ്യുന്നതിനും ലക്ഷ്യം വെച്ച്  ആരംഭിച്ച സെന്റ് തോമസ് ഹെററ്റേജ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് തോമസ് ഹെററ്റേജ് ഫൗണ്ടേഷൻ വെബ്‌സൈറ്റ് പ്രകാശനവും ബാവ നിർവഹിച്ചു.


സമ്മേളനത്തിൽ വെരി റവ. ജോൺ കുന്നത്തുശ്ശേരിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം പ്രസാദ് ജോൺ, അരിസോണ ഫ്രണ്ട്‌സ് ഓഫ് ഫോസ്റ്റർ ചിൽഡ്രൻ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് കരോളിൻ ഫുള്ളർ, ലിൻസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. എലിസബത്ത് തോമസ് സ്വാഗതവും സുനിൽ ഫിലിപ്പ് നന്ദിയും  പറഞ്ഞു സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

vachakam
vachakam
vachakam


പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam