വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കിയ ആഭ്യന്തര നയ ബില്ലിലെ ഒരു വ്യവസ്ഥ പ്രകാരം, നിലവിലുള്ള വിസ അപേക്ഷാ ചെലവുകള്‍ക്കൊപ്പം കുറഞ്ഞത് 250 ഡോളര്‍ പുതിയ 'വിസ ഇന്റഗ്രിറ്റി ഫീസ്' കൂടി നല്‍കേണ്ടി വരും. ഇക്കാര്യം യു.എസ് അന്താരാഷ്ട്ര സന്ദര്‍ശകരോട് ആവശ്യപ്പെടും.
അമേരിക്കയില്‍ പ്രവേശിക്കുന്നതിന് കുടിയേറ്റേതര വിസകള്‍ ലഭിക്കേണ്ട എല്ലാ സന്ദര്‍ശകര്‍ക്കും ഈ ഫീസ് ബാധകമാകും. ഇതില്‍ നിരവധി വിനോദ, ബിസിനസ് യാത്രക്കാര്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, മറ്റ് താല്‍ക്കാലിക സന്ദര്‍ശകര്‍ എന്നിവരും ഉള്‍പ്പെടും. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍ പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് ഏകദേശം 11 ദശലക്ഷം കുടിയേറ്റേതര വിസകള്‍ നല്‍കിയിട്ടുണ്ട്.
ഓസ്ട്രേലിയയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ വിസ ഒഴിവാക്കല്‍ പ്രോഗ്രാമിന്റെ ഭാഗമായ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ബിസിനസ്സ് യാത്രക്കാരും 90 ദിവസമോ അതില്‍ കുറവോ താമസത്തിന് വിസ ഇന്റഗ്രിറ്റി ഫീസ് നല്‍കേണ്ടതില്ല.
വിസ നല്‍കുന്ന സമയത്ത് പണമടയ്‌ക്കേണ്ടതായി വരും. കൂടാതെ ഫീസ് ഇളവുകള്‍ ഉണ്ടാകില്ല. വിസ വ്യവസ്ഥകള്‍ പാലിക്കുന്ന യാത്രക്കാര്‍ക്ക് യാത്ര അവസാനിച്ചതിന് ശേഷം അവരുടെ ഫീസ് തിരികെ ലഭിക്കും എന്ന് വ്യവസ്ഥയില്‍ പറയുന്നു. ഹ്യൂസ്റ്റണ്‍ ആസ്ഥാനമായുള്ള റെഡ്ഡി ന്യൂമാന്‍ ബ്രൗണ്‍ പിസിയിലെ പങ്കാളിയായ ഇമിഗ്രേഷന്‍ അറ്റോര്‍ണി സ്റ്റീവന്‍ എ. ബ്രൗണ്‍, പുതിയ നയത്തെക്കുറിച്ചുള്ള ഒരു സമീപകാല പോസ്റ്റില്‍ ഫീസിനെ 'റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്' ആയാണ് വിശേഷിപ്പിച്ചത്. അതേസമയം റീഫണ്ട് ലഭിക്കുന്നതിനുള്ള സംവിധാനം എങ്ങനെ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ബ്രൗണ്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്