വിർജീനിയ വിദ്യാർത്ഥികൾ തോക്ക് അക്രമത്തിനെതിരെ പ്രതിഷേധിച്ച് ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോയി

SEPTEMBER 6, 2025, 12:51 AM

വിർജീനിയ: അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് വിർജീനിയയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങിപ്പോയി. സ്‌കൂളുകളിലെ തോക്ക് അക്രമങ്ങൾക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന ഈ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ അണിചേർന്നു.

ഹെൻറിക്കോ കൗണ്ടിയിലെ ഹെർമിറ്റേജ് ഹൈസ്‌കൂളിൽ നിന്ന് 1,000ത്തിലധികം വിദ്യാർത്ഥികളാണ് വാക്ക്ഔട്ട് നടത്തിയത്. അമേരിക്കയിലെ സ്‌കൂൾ വെടിവെപ്പുകളുടെ വ്യാപകമായ സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് വിദ്യാർത്ഥികൾ ഈ പ്രതിഷേധം നടത്തിയത്. സുരക്ഷാ നയങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിന് ശേഷം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam