വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ.
രാജ്യം വിടാന്‍ നിക്കോളാസ് മഡുറോയ്ക്ക് ട്രംപ് അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് മഡുറോയുടെ പ്രതികരണം എത്തുന്നത്.
വെനിസ്വേലയ്ക്ക് "ഒരു അടിമയുടെ സമാധാനം" വേണ്ടെന്ന് മഡുറോ പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടന്ന ഒരു റാലിയിൽ ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ വെച്ചാണ് മഡുറോയുടെ വാക്കുകൾ.
തന്റെ രാജ്യം മാസങ്ങളായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യുഎസ് സൈനിക വിന്യാസം തുടരുകയാണെന്നും മഡുറോ പറഞ്ഞു. കഴിഞ്ഞ ദിവസം വെനിസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ലഹരിക്കടത്ത് ആരോപിച്ച് പലതരത്തില്‍ സമ്മര്‍ദം ശക്തമാക്കി വെനസ്വേലയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് യുഎസ് നീക്കം. സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ബോട്ടുകളില്‍ യുഎസ് ആക്രമണം നടത്തി. മയക്കുമരുന്ന് കടത്തുകാരാണെന്ന് ആരോപിച്ച് കുറഞ്ഞത് 83 പേരെയെങ്കിലും യുഎസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
'നമുക്ക് സമാധാനം വേണം. പക്ഷെ, അത് പരമാധികാരം, സമത്വം, സാതന്ത്ര്യം എന്നിവയോടു കൂടിയുള്ള സമാധാനമാണ് വേണ്ടത്. അടിമത്തത്തോടെയുള്ള സമാധാനമോ കോളനിയുടെ സമാധാനമോ ഞങ്ങള്‍ക്ക് ആവശ്യമില്ല'- കാരക്കാസില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുറാലിയില്‍ മഡുറോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
