പുതിയൊരു നിയമവുമായി ട്രംപ് ഭരണകൂടം. ഈ നിയമം അനുസരിച്ചു വിസ ഇല്ലാതെ അമേരിക്കയിൽ 90 ദിവസം വരെ യാത്ര ചെയ്യാൻ സാധിക്കുന്ന 42 രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇനി കൂടുതൽ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടിവരും എന്നാണ് പുറത്തു റിപ്പോർട്ട്.
ഇതിൽ പ്രധാനമായി:
ഇതെല്ലാം അമേരിക്കയിൽ പ്രവേശിക്കുന്നതിന് മുൻപ് നിർബന്ധമായി സമർപ്പിക്കണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഏത് രാജ്യങ്ങൾക്കൊക്കെ ആണ് പുതിയ നിയമം ബാധകം.
വിസ വെവർ പ്രോഗ്രാമിൽ ഉൾപ്പെട്ട 42 രാജ്യങ്ങൾ:
യുകെ, ജർമ്മനി, ഫ്രാൻസ് പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ
ഓസ്‌ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ പോലുള്ള അമേരിക്കൻ സഖ്യരാജ്യങ്ങൾ
ഇവർക്ക് സാധാരണയായി വിസ ആവശ്യമില്ലെങ്കിലും,
ESTA (Electronic System for Travel Authorization) എന്ന ഓൺലൈൻ അപേക്ഷ പൂരിപ്പിക്കണം. ഇപ്പോഴാണ് ഈ ESTA സിസ്റ്റത്തിൽ വലിയ മാറ്റം വരുന്നത്.
ട്രംപ് ഈ വർഷം പാസാക്കിയ ഒരു എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം “അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കാൻ സാധ്യതയുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്” എന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ കൂടുതൽ ശക്തമാക്കാനാണ് DHS ഇത്തരം പുതിയ പരിശോധനകൾ കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ അമേരിക്കയിൽ അടുത്ത വർഷം നടക്കുന്ന 2026 FIFA World Cup മുൻപായി ഉണ്ടാവുന്ന ഈ മാറ്റങ്ങൾ വിദേശ യാത്രക്കാരെ ഭയപ്പെടുത്തും എന്നും ടൂറിസത്തിന് തിരിച്ചടിയാകും എന്നും അമേരിക്കയുടെ ഇമേജ് മോശമാക്കും എന്നുമൊക്കെ നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം ട്രംപ് ഭരണകൂടം കഴിഞ്ഞ ഒരു വർഷമായി ആകെ യു.എസ്. ഇമ്മിഗ്രേഷൻ സിസ്റ്റത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശത്ത് വിസയ്ക്ക് അപേക്ഷിക്കുന്നവരെയും അമേരിക്കയിൽ ഇതിനകം താമസിക്കുന്നവരെയും (asylum, green card, citizenship അപേക്ഷകർ) കർശനമായി പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
