ഇറാന്റെ പ്രത്യാക്രമണം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് യുഎസ് കണക്കുകൂട്ടല്‍

JUNE 23, 2025, 10:27 AM

വാഷിംഗ്ടണ്‍: ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇറാന്‍ രണട്ു ദിവസത്തിനകം പ്രത്യാക്രമണം നടത്തുമെന്ന് യുഎസിന്റെ കണക്കുകൂട്ടല്‍. നയതന്ത്രപരമായ ഒരു പരിഹാരം തേടുന്നുണ്ടെങ്കിലും, അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ മധ്യേഷ്യയിലെ അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് ഇറാന്‍ പ്രതികാര ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് വിലയിരുത്തുന്നത്. 

മധ്യേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുമെന്നാണ് കണക്കാക്കുന്നത്. ഇറാഖ്, ബഹറൈന്‍, ഖത്തര്‍, കുവൈറ്റ്, സിറിയ, യുഎഇ എന്നീ രാജ്യങ്ങളിലാണ് യുഎസിന് സൈനിക താവളങ്ങളുള്ളത്. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നേരത്തെ തന്നെ ഇവിടങ്ങളില്‍ എടുത്തിട്ടുണ്ട്. ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ബങ്കര്‍ബസ്റ്റര്‍ ബോംബുകളും ടോമഹോക്ക് മിസൈലുകളും ഉപയോഗിച്ചാണ് യുഎസ് ആക്രമിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam