വാഷിംഗ്ടണ്‍: വെനസ്വേലയിലെ കാര്‍ട്ടല്‍ ഓഫ് ദ് സണ്‍സിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച നോട്ടീസ് പോസ്റ്റു ചെയ്തത്. യുഎസിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികളിലെ ഒടുവിലെ നീക്കമാണിത്. അധോലോക സംഘത്തിന് ഭീകരരെന്ന പേരില്‍ ഉപരോധം കൂടി ഏര്‍പ്പെടുത്തിയാണ് നീക്കം.
യുഎസിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കാണ് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ഉള്‍പ്പെടെ ഉന്നതര്‍ നേതൃത്വം നല്‍കുന്നതെന്ന് ആരോപിക്കുന്ന കാര്‍ട്ടല്‍ ഓഫ് ദ് സണ്‍സിനുള്ളതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തേ ആരോപിച്ചിരുന്നു. ഇപ്പോള്‍ വിദേശ ഭീകരസംഘടനയായി മുദ്ര കുത്തിയ മറവില്‍ യുഎസ് സൈനിക നടപടിക്ക് മുതിര്‍ന്നേക്കാമെന്നും സൂചനയുണ്ട്.
അതേസമയം, കാര്‍ട്ടല്‍ ഓഫ് ദ് സണ്‍സ് എന്നൊരു സംഘമില്ലെന്നും ഇല്ലാത്ത സംഘത്തെ യുഎസ് ലക്ഷ്യമിടുന്നത് പരിഹാസ്യമാണെന്നും വെനസ്വേല സര്‍ക്കാര്‍ പ്രതികരിച്ചു. തങ്ങളുടെ എണ്ണപ്പാടങ്ങളിലാണ് യുഎസിന്റെ കണ്ണെന്നും അതിനായി മഡുറോ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതിയാണ് മെനയുന്നതെന്നുമാണ് വെനസ്വേലയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
