വാഷിംഗ്ടൺ: വർദ്ധിച്ചുവരുന്ന ഉൽപ്പന്ന വിലകളുടെ പശ്ചാത്തലത്തിൽ വിവിധ കാർഷിക ഉൽപ്പന്നങ്ങൾക്കും സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവ ട്രംപ് ഭരണകൂടം പിൻവലിച്ചു.
ആഭ്യന്തര വില വർദ്ധനവ് നിയന്ത്രിക്കുന്നതിനായാണ് ഇറക്കുമതി തീരുവ പിൻവലിച്ചത്. കാപ്പി, ചായ, ഉണക്കിയ പഴങ്ങൾ, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
229 കാർഷിക ഇനങ്ങൾ ഉൾപ്പെടെ 254 ഉൽപ്പന്നങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു.
ഉയര്‍ന്ന താരിഫ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ചുമത്തിയ താരിഫ് നിരക്ക്.
ഇളവ് അനുവദിക്കപ്പെട്ട സാധനങ്ങളിൽ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ ഇരട്ട നികുതിയില്‍ ഇളവുണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
