വാഷിങ്ടണ്‍: ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാണെന്നും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തങ്ങളുടെ വിപണി തുറക്കുന്നതില്‍ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും യുഎസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ആരോപിച്ചു.
ഇന്ത്യ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍, ട്രംപും വിട്ടുവീഴ്ച ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഒരു സമാധാന കരാര്‍ ഉറപ്പാക്കുന്നതിനും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടി യുഎസ് റഷ്യയ്ക്കുമേല്‍ ചെലുത്താന്‍ ശ്രമിക്കുന്ന സമ്മര്‍ദ്ദത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യാപാര ചര്‍ച്ചകളില്‍ അന്തിമ നിലപാടില്‍ എത്തുന്നതിന് മുമ്പ് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം പിഴച്ചുങ്കം കൂടിയായതോടെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമായി ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്