വാഷിംഗ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം ആവര്‍ത്തിച്ചത്. വെള്ളിയാഴ്ചയാണ് മംദാനി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനിയെ സമീപത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു ട്രംപ് അവകാശവാദം നടത്തിയത്. ഏപ്രില്‍ 22 ന് കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തിരിച്ചടി നല്‍കിയിരുന്നു. മെയ് 10 ന് താന്‍ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഇടപെടല്‍ ഉണ്ടായെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞതാണ്. എന്നാല്‍ 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുദ്ധം അവസാനിപ്പിച്ചതെന്ന് കഴിഞ്ഞ ബുധനാഴ്ചയും ട്രംപ് അവകാശപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
