വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധത്തെ തുടര്‍ന്നുള്ള ആരോപണത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റുകളും തമ്മില്‍ കനത്ത പോരാട്ടം. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരെ കുറിച്ച് അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇതില്‍ ഡെമോക്രാറ്റ് നേതാവും മുന്‍ യുഎസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റനും ഉള്‍പ്പെടും.
ട്രംപിനെ പരാമര്‍ശിക്കുന്ന എപ്സ്റ്റീന്റെ ഇമെയിലുകള്‍ ഡെമോക്രാറ്റുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ബില്‍ ക്ലിന്റണ്‍, ലാറി സമ്മേഴ്സ്, റീഡ് ഹോഫ്മാന്‍, ജെ.പി. മോര്‍ഗന്‍, ചേസ് തുടങ്ങിയ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ജെഫ്രി എപ്സ്റ്റീനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാനും, അവര്‍ക്കും എപ്സ്റ്റീനുമിടയില്‍ എന്താണ് ഇടപാടുകളെന്ന് കണ്ടെത്താനും ആവശ്യപ്പെടുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മാത്രമല്ല സാമ്പത്തിക ഷട്ട്ഡൗണ്‍ ഉള്‍പ്പെടെയുള്ള പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എപ്സ്‌റ്റൈന്‍ തട്ടിപ്പ് ഡെമോക്രാറ്റുകള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
