ന്യൂയോര്‍ക്ക്: സംസ്ഥാനത്ത് നിന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ബാലറ്റ് നീക്കം ചെയ്തതിനെതിരെ കൊളറാഡോ റിപ്പബ്ലിക്കന്‍മാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ട്രംപ് തല്‍ക്കാലം ബാലറ്റില്‍ തുടരുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് സെക്രട്ടറി ജെന ഗ്രിസ്വോള്‍.
കൊളറാഡോ സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തോടെ ട്രംപ് കൊളറാഡോയില്‍ പ്രസിഡന്റ് ബാലറ്റില്‍ തിരിച്ചെത്തിയതായി ദ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിനെ നീക്കം ചെയ്യാനുള്ള തീരുമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന്, കൊളറാഡോയിലെ ബാലറ്റില്‍ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെടും.
കൊളറാഡോയിലെ ബാലറ്റ് ജനുവരി 5 നാണ് അച്ചടിക്കുന്നത്. ജനുവരിയിലെ ക്യാപിറ്റോള്‍ ഹില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് ബാലറ്റ് അച്ചടിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്