ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍; സൂചന നല്‍കി ട്രംപ്

JUNE 26, 2025, 9:33 PM

വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി കരാര്‍ ഒപ്പിട്ടുവെന്നും ഇന്ത്യയുമായി ഉടന്‍ കരാര്‍ ഒപ്പിടുവെന്നുമാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനേപ്പറ്റി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനേക്കുറിച്ചാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ചതിന് ശേഷമാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു കരാര്‍ ഉണ്ടാക്കാനും അതിന്റെ ഭാഗമാകാനും എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ ചോദിച്ചത്, നിങ്ങള്‍ക്ക് കരാറിലേര്‍പ്പെടാന്‍ താത്പര്യമുള്ള ആരെങ്കിലും ഉണ്ടോ എന്നാണ്?. എന്നാല്‍ തങ്ങള്‍ ഇന്നലെ ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. ഒരും വലിയ ഡീല്‍ വരുന്നുണ്ട്. ഒരുപക്ഷേ ഇന്ത്യയുമായിട്ടാകാം അതെന്നും ട്രംപ് പറഞ്ഞു.

അതോടൊപ്പം യുഎസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. എല്ലാവരുമായും ഡീലുകള്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam