വാഷിംഗ്ടണ്‍: അയല്‍രാജ്യങ്ങളായ തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ഫോണില്‍ സംസാരിച്ചെന്നാണ് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കിയത്.
സംഘര്‍ഷം തുടരുകയാണെങ്കില്‍ യുഎസ് ഇരു രാജ്യങ്ങളുമായി ഒരു വ്യാപാര കരാറിനുമില്ലെന്ന് അറിയിച്ചെന്നും സങ്കീര്‍ണമായൊരവസ്ഥയെ ലളിതമാക്കിയെടുക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് വ്യക്തമാക്കി. തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധത്തെ ഓര്‍മിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമാണെങ്കില്‍ യുഎസ് വ്യാപാരത്തിനില്ലെന്നു പറഞ്ഞാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും സംഘര്‍ഷത്തില്‍നിന്നു പിന്തിരിപ്പിച്ചതെന്ന് ട്രംപ് നിരന്തരം അവകാശപ്പെടുന്നതാണ്.
''വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയെ ഞാന്‍ ലളിതമാക്കാന്‍ ശ്രമിക്കുകയാണ്. യുദ്ധങ്ങളില്‍ ഒരുപാട് ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്, ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു'', ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
തായ്ലന്‍ഡ്-കംബോഡിയ സംഘര്‍ഷം കനത്തതോടെ മരണം 33 ആയി. കംബോഡിയയില്‍ നേരത്തേ ഒരു മരണം കൂടാതെ ഇന്നലെ 12 പേരും തായ്ലന്‍ഡില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ 20 പേരുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിമേഖലകളിലുള്ള 1,68,000 പേര്‍ പലായനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്