ഞായറാഴ്ച മുതൽ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട്

MARCH 6, 2026, 1:04 AM

ഡാളസ്: ഈ ഞായറാഴ്ച മാർച്ച് 8 നു 2 മണിക്ക് യു.എസിൽ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട്  തിരിച്ചു വെക്കും. നവംബർ 2 ഞായറാഴ്ച യായിരുന്നു ഒരു മണിക്കൂർ  പുറകിലോട്ടു  തിരിച്ചു വെച്ചിരുന്നത്

വിന്റർ സീസന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവിൽ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റർ സീസണുകളിൽ പകലിന്റെ ദൈർഘ്യം വർദ്ധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയിൽ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

vachakam
vachakam
vachakam

ഞായറാഴ്ച ക്ലോക്കുകൾ മുന്നോട്ട് പോകുമ്പോൾ ആളുകൾക്ക് ഒരു മണിക്കൂർ നഷ്ടപ്പെടും . മിക്ക അമേരിക്കക്കാർക്കും, ഒരു അധിക മണിക്കൂർ ഉറക്കം നഷ്ടപ്പെടും  എന്നാണ്. പല ഡിജിറ്റൽ ക്ലോക്കുകളും ഒറ്റരാത്രികൊണ്ട് യാന്ത്രികമായി പുനഃസജ്ജമാക്കും, പക്ഷേ സ്വമേധയാ ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ മാറ്റാൻ ഓർമ്മിക്കുക.

സമയമാറ്റത്തിനുശേഷം, വൈകുന്നേരത്തോടെ ഇരുട്ട് വൈകി  എത്തും, രാവിലെ സൂര്യോദയവും വൈകി വരും.സ്പ്രിങ്ങ്, ഫോർവേർഡ്, ഫാൾ ബാക്ക് വേർഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജിൻ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam