ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്‌സ് സെമിനാർ വിജ്ഞാനപ്രദമായി

FEBRUARY 15, 2026, 11:51 PM

ഗാർലൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക നികുതി സെമിനാർ ഇന്ന് ഗാർലൻഡിലെ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വിജയകരമായി നടന്നു. പുതിയ നികുതി നിയമങ്ങളെക്കുറിച്ചും ഫയലിംഗ് രീതികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച സെമിനാറിന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും മുൻ ഐ.ആർ.എസ് ഓഡിറ്ററുമായ ഹരി പിള്ള നേതൃത്വം നൽകി.

വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമായ വിവിധ നികുതി ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താം., പുതിയ നിയമങ്ങൾ: ഈ വർഷത്തെ നികുതി ഫയലിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ, പ്ലാനിംഗ്, സമ്മർദ്ദമില്ലാതെ നികുതി അടയ്ക്കുന്നതിനായുള്ള സ്മാർട്ട് പ്ലാനിംഗ് രീതികൾ.

vachakam
vachakam
vachakam

ഐ ആർ എസ് പാലിക്കേണ്ട കാര്യങ്ങൾ: ഐ.ആർ.എസ് ചട്ടങ്ങൾ ലംഘിക്കാതെ കൃത്യമായി ഫയലിംഗ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.എന്നിവ സെമിനാറിൽ  വിശദമായ ചർച്ചകൾ നടന്നുനിരവധി  ആളുകൾ പങ്കെടുത്ത സെമിനാറിൽ, പങ്കെടുക്കുന്നവർക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

പുതിയ നികുതി സീസണിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത്തരം സെമിനാറുകൾ ഏറെ സഹായിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

തങ്ങളുടെ അംഗങ്ങൾക്കും ഡാളസിലെ പ്രവാസി സമൂഹത്തിനും പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം സ്വാഗതവും സെക്രട്ടറി മഞ്ജിത് കൈനിക്കര നന്ദിയും പറഞ്ഞു

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam