സീറോ മലബാർ യു.എസ്.എ കൺവെൻഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

OCTOBER 12, 2025, 11:01 PM

രൂപതയുടെ കുടക്കീഴിലുള്ള എല്ലാ ഇടവകാംഗങ്ങൾക്കും സന്തോഷ കൂട്ടായ്മയിൽ പങ്കുചേരാൻ ഒരു സുവർണ്ണാവസരം

യു.എസ്.എ: അമേരിക്കയിൽ സീറോമലബാർ രൂപത സ്ഥാപിതമായിട്ട് ഇരുപത്തിയഞ്ചു വർഷം പിന്നിട്ടതിന്റെയും അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ ജൂബിലിയുടെയും സമാപനം 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ പ്രശസ്ത കൺവെൻഷൻ സെന്റർ ആയ മക്കോർമിക് പ്ലെയ്‌സിൽ വച്ചു നടത്തപ്പെടുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 28നു ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തിഡ്രലിലെ പൊതുയോഗത്തിൽ വച്ച് കൺവെൻഷന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി റവ. ഫാദർ തോമസ് കടുകപ്പിള്ളിൽ ഔദ്യോദികമായി അറിയിക്കുകയുണ്ടായി.

ഏകദേശം ആറായിരം പേരെ ഉൾക്കൊള്ളിച്ചു കൊണ്ടു ള്ള പരിപാടികൾ നടത്താൻ സൗകര്യങ്ങളുള്ള വളരെ മനോഹരമായ സ്ഥലമാണ് ഈ കൺവെൻഷൻ സെന്റർ. ആത്മീയ നവീകരണവും, കലാസാംസ്‌കാരിക പരിപാടികളും സാമൂഹിക വികസന ചിന്തകളും കോർത്തിണക്കികൊണ്ടു ഈ ജൂബിലി കൺവെൻഷൻ അവിസ്മരണീയമാക്കാൻ മാസങ്ങളായി സംഘാടകർ പദ്ധതികൾ ഒരുക്കികൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

2001 മാർച്ച് 13നാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപത ഷിക്കാഗോയിൽ സ്ഥാപിക്കുകയും രൂപതയുടെ ആദ്യ മെത്രാനായി മാർ ജേക്കബ് അങ്ങാടിത്ത് പിതാവിനെ നിയമിക്കുകയും ചെയ്തത്. അമ്പത്തിരണ്ട് ഇടവകകളും മുപ്പത്തിമൂന്ന് മിഷനുകളും ഉൾകൊണ്ടുകൊണ്ട് രൂപത വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ വേളയിൽ ദൈവത്തിനു നന്ദി അർപ്പിക്കുകയും രൂപതയിലെ എല്ലാ ഇടവകകളിലെയും അംഗങ്ങളെ ഒരുമിച്ചു കൂട്ടി സന്തോഷം പങ്കുവെക്കുകയും ചെയ്യുകയും എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൺവെൻഷൻ പദ്ധതിയിട്ടിരിക്കുന്നത്.

രൂപതയുടെ വളർച്ചക്കുവേണ്ടി തുടക്കം മുതൽ ആത്മാർത്ഥയി സഹകരിച്ചവരോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാനും ഈ കൺവെൻഷൻ അവസരമാകും. മുതിർന്നവർ, യുവജനങ്ങൾ, ഹൈസ്‌കൂൾ-കോളേജ് പ്രായക്കാർ, കുട്ടികൾ എന്നീ നാലു വ്യത്യസ്ത വിഭാഗങ്ങളിലായാണ് കൺവെൻഷൻ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വളരെയധികം പരിജ്ഞാനവും ആത്മീയ കാര്യങ്ങളിൽ പ്രാവീണ്യമുള്ള പ്രശസ്തരായ പ്രഭാഷകർ ഈ കൺവെൻഷനിൽ ക്ലാസുകൾ എടുക്കാൻ വരുന്നുണ്ട്.

സീറോ മലബാർ രൂപതയുടെ സഭാതലവനായ മേജർ ആർച്ചു ബിഷപ്പ് മാർ റഫയൽ തട്ടിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഈ കൺവെൻഷനുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ടത്. അതോടൊപ്പം തന്നെ അമേരിക്കയിലെ സിറോമലബാർ സഭയുടെ അമരക്കാരനായ അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് പിതാവിന്റെ പ്രാർത്ഥനയും ശക്തമായ നേതൃത്ത്വവും ഈ കൺവെൻഷന്റെ വിജയത്തിലേക്ക് നയിക്കുന്നു. ജൂബിലി ജനറൽ കൺവീനർമാരായി റവ. ഫാദർ ജോൺ മേലേപ്പുറവും റവ. ഫാദർ തോമസ് മുളവനാലും രൂപത തലത്തിൽ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്നു.

vachakam
vachakam
vachakam

മക്കോർമിക് പ്ലേസിൽ നടക്കുന്ന കൺവെൻഷന്റെ മുഘ്യ കൺവീനർ റവ. ഫാദർ തോമസ് കടുകപ്പിള്ളിലും ജോയിന്റ് കൺവീനർമാർ റവ. ഫാദർ ജോയൽ പയസും റവ. ഫാദർ യൂജിൻ ജോസഫുമാണ്. കൺവെൻഷന്റെ യൂത്ത് കൺവീനർ ആയി റവ. ഫാദർ മെൽവിൻ പോൾ പ്രവർത്തിക്കുന്നു. ജോസഫ് ചാമക്കാല (ജൂബിലി ചെയർമാൻ), ആൻഡ്രൂ പി. തോമസ് (ഫിനാൻസ്), ജോണി വടക്കുചേരി (ഫസിലിറ്റി), ബിജി സി മാണി(പ്രോഗ്രാം), സജി വർഗ്ഗീസ് (പബ്ലിക് റിലേഷൻസ്) എന്നിവർ അടങ്ങുന്ന കോർ കമ്മിറ്റി അംഗങ്ങൾ കൺവെൻഷന് വേണ്ടിയുള്ള ക്രമീകരങ്ങൾ നടത്തിവരുന്നു. കൺവെൻഷൻ സെക്രട്ടറി ബീന വള്ളിക്കളം വളരെ സജീവമായി ഇവരോടൊപ്പം പ്രവർത്തിക്കുന്നു. ഇരുനൂറ്റിഅമ്പതോളം അംഗങ്ങൾ അടങ്ങുന്ന മുപ്പതോളം കമ്മിറ്റികൾ ഈ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ഷിക്കാഗോയുടെ ഹൃദയഭാഗത്തും കൺവെൻഷൻ സെന്ററിന് സമീപവുമുള്ള, വളരെ സൗകര്യങ്ങൾ ഉള്ള ഹോട്ടലുകളാണ് പങ്കെടുക്കുന്നവർക്ക് താമസത്തിനായി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത സിറോമലബാർ സഭാവിശ്വാസികൾ നമ്മുടെ വിശ്വാസപൈതൃകത്തിന്റെ വിത്ത് ഈ നാട്ടിലും വിതച്ചു. അത് ഒത്തിരി ചില്ലകളുള്ള മരമായി വളർന്നിരിക്കുന്നു.

ഓരോരുത്തർക്കും അഭിമാനിക്കാനും ഒത്തൊരുമയോടെ
സന്തോഷിക്കാനുമുള്ള അപൂർവ്വവസരമാണിത്. ആയതിനാൽ എല്ലാവരും എത്രയും വേഗം രജിസ്റ്റർ ചെയ്തു പങ്കാളിത്ത്വം ഉറപ്പുവരുത്തൂ. രജിസ്‌ട്രേഷൻ ലിങ്ക് താഴെ കൊടുക്കുന്നു.

vachakam
vachakam
vachakam

Link: https://register.syroconvention.org/syro-convention-2026

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam