നോർത്ത് കരോലിനയിലെ ചാർലറ്റിൽ ട്രെയിനിൽ നടന്ന കത്തിക്കുത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ്. ഒരു യാത്രക്കാരനും 33 വയസ്സുള്ള ഓസ്കർ സോളാർസാനോ എന്ന ആളും തമ്മിലുള്ള വഴക്കാണ് അക്രമമായി മാറിയത്. പരുക്കേറ്റയാൾ ഗുരുതരാവസ്ഥയിലാണെങ്കിലും ജീവന് അപകടമൊന്നും ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് ശേഷം സോളാർസാനോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ രേഖകളില്ലാത്ത കുടിയേറ്റക്കാരനാണെന്നും മുമ്പ് അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെ ആണ് വിഷയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ചാർലറ്റിൽ പൊതുസുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ചാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
മുന്‍പും ഇതേ ട്രെയിനിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം നഗരത്തിൽ നിയമങ്ങൾ ശക്തമാക്കി, പൊതുസുരക്ഷ വർധിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. പ്രാദേശിക സർക്കാർ പൊതുസുരക്ഷ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
