ജോൺസൺ കൗണ്ടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎയുടെ ആറ് ബന്ധുക്കൾ

DECEMBER 29, 2023, 8:16 AM

ജോൺസൺ കൗണ്ടി (ടെക്‌സസ് ) : ജോൺസൺ കൗണ്ടി യുഎഎസ് ഹൈവേ 67ൽ ചൊവ്വാഴ്ച (ഡിസംബർ 26) വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎ പി. വെങ്കട്ട സതീഷ് കുമാറിന്റെ ബന്ധുക്കളായ ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ അമലപുരം സ്വദേശികളായ പി. നാഗേശ്വര് റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരും കുടുംബത്തിന്റെ ബന്ധുകൂടിയായ മറ്റൊരാളുമാണെന്ന് തിരിച്ചറിഞ്ഞു.

കാറിലുണ്ടായിരുന്ന ലോകേഷിനെ ഹെലികോപ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം ചികിത്സയിൽ കഴിയുന്നു, എന്നാൽ ഗുരുതരാവസ്ഥയിലാണെന്ന് എംഎൽഎ പറഞ്ഞു.

തന്റെ അമ്മാവനും കുടുംബവും അറ്റ്‌ലാന്റയിലാണ് താമസിച്ചിരുന്നതെന്നും ടെക്‌സാസിലെ മറ്റ് ബന്ധുക്കളുടെ വീട്ടിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും സതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

അപകടസമയത്ത് പിക്കപ്പ് ട്രക്കിൽ രണ്ട് യുവാക്കൾ ഉണ്ടായിരുന്നുവെന്നും അവർ തെറ്റായ ദിശയിലാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് റിപ്പോർട്ട്. അപകടനില തരണം ചെയ്ത ഇരുവരെയും വിമാനമാർഗം ഫോർട്ട് വർത്ത് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച (ഡിസംബർ 27) രാവിലെ, മിനിവാൻ ഡ്രൈവറായ ഇർവിംഗിലെ റുഷിൽ ബാരി (28) മരിച്ചവരിൽ ഒരാളാണെന്ന് ഡിപിഎസ് തിരിച്ചറിഞ്ഞു.

പ്രായമായവർ മകൾ നവീനയെയും കൊച്ചുമക്കളായ കാർത്തിക്, നിഷിത എന്നിവരെയും ഇന്ത്യയിൽ നിന്ന് സന്ദർശിക്കുകയായിരുന്നുവെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam