സാഹിത്യവേദി ഓഗസ്റ്റ് 8ന് ഷാജൻ ആനിത്തോട്ടം സംസാരിക്കുന്നു

AUGUST 3, 2025, 9:57 PM

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 6:30ന് സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ് (വിലാസം: 43 Fox Trail, Lincolnshire, IL 60069, Phone: 847-372-0580).

നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം.  (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990.  Meeting ID: 814 7525 9178)

ഈ സമ്മേളനത്തിൽ സാഹിത്യവേദി അംഗം മുൻ ലാനാ പ്രസിഡന്റ് ഷാജൻ ആനിത്തോട്ടം തന്റെ അഞ്ച് പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്നതാണ്. ഹിച്ച് ഹൈക്കർ, പൊലിക്കറ്റ, ഒറ്റപ്പയറ്റ്, പകർന്നാട്ടം, ഹിമ എന്നിവയാണ് അദ്ദേഹത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ.  

vachakam
vachakam
vachakam


പ്രഥമ കഥാസമാഹാരമായ ഹിച്ച് ഹൈക്കർ 2014 ജൂലൈ മാസത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് യശഃശരീരനായ പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഹിച്ച് ഹൈക്കർ. രണ്ടാമത്തെ പൊലിക്കറ്റ അൻപത്തൊന്നു കവിതകളുടെ സമാഹാരമാണ്.

2015 ജൂലൈ മാസത്തിൽ ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭവനത്തിൽ വച്ച് അദ്ദേഹത്തിന്റെ മകന് നൽകി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം ആണ് പൊലിക്കറ്റയുടെ പ്രകാശനം നിർവ്വഹിച്ചത്. പ്രമുഖ അമേരിക്കൻ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വന്ന വിവിധ ലേഖനങ്ങളുടെ സമാഹാരമായ ഒറ്റപ്പയറ്റ് 2018 മെയ് മാസത്തിൽ കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സക്കറിയ എഴുത്തുകാരൻ ഉണ്ണി ആറിന് നൽകി പ്രകാശിപ്പിച്ചു. പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ചു.

vachakam
vachakam
vachakam

ഷാജൻ ആനിത്തോട്ടത്തിന്റെ ആദ്യ നോവലായ പകർന്നാട്ടം മാതൃഭൂമി വാരികയുടെ പത്രാധിപരും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനാണ് പ്രകാശിപ്പിച്ചത്. കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ യു.കെ. കുമാരൻ പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ഹിമ ഇരുപത്തൊന്നു ചെറുകഥകളുടെ സമാഹാരമാണ്. 2025 ഏപ്രിൽ മാസം കൊച്ചി മാതൃഭൂമിയിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നോവലിസ്റ്റും കഥാകാരനുമായ ഫ്രാൻസിസ് നൊറോണക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.


ജൂൺ മാസ സാഹിത്യവേദിയിൽ ഷിജി അലക്‌സ് നടത്തിയ ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തൽ വളരെയേറെ ആസ്വാദ്യകരമായിരുന്നു.  

vachakam
vachakam
vachakam

എല്ലാ സാഹിത്യ സ്‌നേഹികളേയും ഓഗസ്റ്റ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ആനിത്തോട്ടം 847 -322 -1181, പ്രസന്നൻ പിള്ള 630 -935 -2990, ജോൺ ഇലക്കാട്  773 -282 -4955.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam