ഒക്ലഹോമ : ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് ഇല്ലിനോയിസിലേക്ക് നാഷണൽ ഗാർഡ് സൈനികരെ അയച്ചതിനെതിരെ ഒക്ലഹോമ ഗവർണറും റിപ്പബ്ലിക്കനും ആയ കെവിൻ സ്റ്റിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ഫെഡറലിസത്തിന്റെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെയും ഭാഗമായി സ്റ്റിറ്റ് ഈ നീക്കത്തിനെതിരെ നിലപാടെടുത്തതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
'ബൈഡൻ ഭരണകാലത്ത് ഇല്ലിനോയിസ് ഗവർണർ ഒക്ലഹോമയിലേക്ക് സൈനികരെ അയച്ചിരുന്നെങ്കിൽ ഒക്ലഹോമവാസികൾ അതിനെതിരെ കഠിനമായി പ്രതികരിക്കുമായിരുന്നു,' സ്റ്റിറ്റ് വ്യക്തമാക്കി.
ഇല്ലിനോയിസിൽ പ്രാദേശിക ജനങ്ങളും ഡെമോക്രാറ്റ് നേതാക്കളും ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഏകപക്ഷീയമായി നാഷണൽ ഗാർഡ് സൈനികരെ അയച്ചത് നിയമവിരുദ്ധമാണെന്ന് വിമർശനമുണ്ട്.
'ഒരു ഗവർണർ മറ്റൊരാളുടെ സംസ്ഥാനത്തിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് ശരിയായ സമീപനമല്ല,' എന്നതാണ് സ്റ്റിറ്റിന്റെ നിലപാട്. അതേസമയം, അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ 'നിയമം എന്നും ക്രമം എന്നും നിലനിർത്തുന്ന' ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ഗവർണേഴ്‌സ് അസോസിയേഷന്റെ ചെയർമാനായതിനാൽ, ഇത്തരത്തിൽ തുറന്നെതിർപ്പ് അറിയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ നേതാവാണ് കെവിൻ സ്റ്റിറ്റ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
