എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ സെമിനാർ  സംഘടിപ്പിക്കുന്നു

MAY 29, 2026, 11:18 PM

ഡാളസ്: എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ സെമിനാർ  സംഘടിപ്പിക്കുന്നു.  ഗാർലന്റ് ബെൽറ്റ് ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ വെച്ച് മെയ് 30 ശനിയാഴ്ച രാവിലെ 8:30 മുതൽ 5 മണി വരെയാണ് പ്രോഗ്രാം നടക്കുന്നത്.

സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബലിന്റെ കോ-ഓർഡനേറ്റേഴ്‌സ് അറിയിച്ചു.

സെമിനാറിൽ പ്രൊ:പി.ജെ. ജോസഫ് എഴുത്തുക്കാരൻ (അറ്റു പോകാത്ത ഓർമ്മകൾ) മുഖ്യ പ്രഭാഷണം നടത്തും.

vachakam
vachakam
vachakam

കൂടാതെ ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി (സാഹിത്യക്കാരൻ, സിനിമ പ്രവർത്തകൻ), പാസ്റ്റർ : ഷിബു പിടിയ്ക്കൽ എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. കൂടാതെ ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോമസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ എന്നിവർ പങ്കെടുത്തു നടത്തുന്ന പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 832-469-1905, 720-483-5633

അനശ്വരം മാമ്പിള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam