തലകറക്കം, ക്ഷീണം; പ്രതിപക്ഷ നേതാവ് ചക്ക് ഷൂമറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

JUNE 25, 2025, 8:32 PM

ന്യൂയോർക്ക് ഡെമോക്രാറ്റിക് പാർട്ടി നേതാവും സീനറ്റ് മൈനോറിറ്റി ലീഡറുമായ ചക്ക് ഷുമറിനെ ബുധനാഴ്ച രാവിലെ ജിമ്മിൽ വെച്ച് തലകറക്കമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിൻ്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നിർജലീകരണം കാരണം ആണ് ആശുപത്രിയിൽ പോയതെന്നും പിന്നീട് ബുധനാഴ്ച തന്നെ അദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം പുറത്തുവിട്ടെന്നും ആണ് ലഭിക്കുന്ന വിവരം. ബുധനാഴ്ച ഉച്ചക്കുശേഷം ഷുമർ ക്യാപിറ്റോളിൽ തിരികെയെത്തി ജോലി തുടരുകയും ചെയ്തു.

അതേസമയം "എല്ലാവരും വെള്ളം കുടിക്കാനും ചൂടിൽ നിന്ന് വിട്ടുനിൽക്കാനും ശ്രദ്ധിക്കണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു" എന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എന്നാൽ ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിലും സെനറ്റിൽ സംസാരിച്ചപ്പോഴും  അദ്ദേഹം ആശുപത്രിവാസത്തെക്കുറിച്ച് പരാമർശിച്ചില്ല.

അതേസമയം ഈസ്റ്റ് കോസ്റ്റ് മുഴുവനും കടുത്ത ചൂട് തുടരുകയാണ്. വാഷിങ്ടൺ ഡി.സി ഉൾപ്പെടെ നിരവധി നഗരങ്ങളിൽ കടുത്ത ചൂട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam