വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ വകുപ്പുമായി നിർണ്ണായക കരാറിൽ ഒപ്പിട്ടതായി ഓപ്പൺ എഐ (OpenAI) സിഇഒ സാം ആൾട്ട്മാൻ. രാജ്യത്തിന്റെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ക്ലാസിഫൈഡ് ക്ലൗഡ് നെറ്റ്‌വർക്കുകളിൽ ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ വിന്യസിക്കാനാണ് ധാരണയായത്.
വെള്ളിയാഴ്ച എക്‌സിലൂടെയാണ് സാം ആൾട്ട്മാൻ ഈ വിവരം പുറത്തുവിട്ടത്. "പ്രതിരോധ വകുപ്പുമായുള്ള എല്ലാ ചർച്ചകളിലും സുരക്ഷാ മാനദണ്ഡങ്ങളോട് അവർ കാണിച്ച ആദരവും മികച്ച ഫലം കൈവരിക്കാനുള്ള താല്പര്യവും എടുത്തു പറയേണ്ടതാണ്," ആൾട്ട്മാൻ കുറിച്ചു. അമേരിക്കയുടെ സൈനിക-പ്രതിരോധ മേഖലകളിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ഈ കരാർ നിർണ്ണായകമാകും.
പ്രതിരോധ മേഖലയിലെ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ശൃംഖലകളിൽ എഐ മോഡലുകൾ ഉപയോഗിക്കുന്നത് വഴി ഡാറ്റ വിശകലനവും തീരുമാനങ്ങൾ എടുക്കുന്നതും കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ അന്ത്രോപിക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിർത്താൻ എല്ലാ ഫെഡറൽ ഏജൻസികൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഓപ്പൺ എഐയുടെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത
യുട്ടായിൽ മീസെൽസ് പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി
സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു