ഷിക്കാഗോ: പ്രവാസി ക്‌നാനായ കത്തോലിക്കരുടെ ആദ്യ ദൈവാലയമായ ഷിക്കാഗോയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് ഇരുപതാണ്ടുകൾ. ഇരുപതാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്തംബർ 7 ഞായറാഴ്ച വിശുദ്ധകുർബാനയ്ക്കു ശേഷം ക്‌നാനായ റീജിയൻ വികാരി ജനറാലും ഇടവക വികാരിയുമായ ഫാ.തോമസ് മുളവനാൽ തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
പരി. അമ്മയുടെ ജനനത്തിരുന്നാളിന്റെ ആഘോഷത്തിന്റെ മധ്യേ ഉദ്ഘാടനം ചെയ്യപ്പെട്ട ഇരുപതാം വാർഷിക ആഘോഷത്തിൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളിൽ, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിമൺസ് & മെൻസ് മിനിസ്ട്രി കോർഡിനേറ്റർമാർ, ദൈവാലയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, അൾത്താര ശുശ്രൂഷകർ, വിശ്വാസ പരിശീലകർ എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.
അടുത്ത ഞായറാഴ്ച ഇടവകയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടവക പിക്‌നിക് നടത്തപ്പെടും.
ലിൻസ്'താന്നിച്ചുവട്ടിൽ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്