ന്യൂയോര്‍ക്ക്: ഹവായ് തീരത്ത് നിന്ന് ഏതാനും മൈലുകള്‍ മാത്രം അകലെ നിന്ന് ഒരു റഷ്യന്‍ സൈനിക ചാരക്കപ്പല്‍ കണ്ടെത്തി ട്രാക്ക് ചെയ്തതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. യുഎസിന് സമീപം നിരീക്ഷണം നടത്തുന്ന ഒരു റഷ്യന്‍ കപ്പലോ വിമാനമോ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസമാണിതെന്ന് കോസ്റ്റ്ഗാഡ് വ്യക്തമാക്കി.
ഒക്ടോബര്‍ 29 ന് ഒവാഹുവില്‍ നിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ തെക്കാണ് കരേലിയ എന്ന റഷ്യന്‍ രഹസ്യാന്വേഷണ കപ്പലിനെ കണ്ടെത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യാഴാഴ്ച പറഞ്ഞു. കപ്പലിനെ നിരീക്ഷിക്കാന്‍ ഒരു എച്ച്‌സി-130 ഹെര്‍ക്കുലീസ് ഹെലികോപ്റ്ററും ഒരു കോസ്റ്റ് ഗാര്‍ഡ് കട്ടറും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കപ്പലിന്റെ ഫോട്ടോ പുറത്തുവിട്ട കോസ്റ്റ് ഗാര്‍ഡ്, പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന യുഎസ് കപ്പലുകള്‍ക്ക് സമുദ്ര സുരക്ഷ നല്‍കുന്നതിനും യുഎസ് പ്രതിരോധ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമായി യുഎസ് ജലാതിര്‍ത്തികള്‍ക്ക് സമീപമുള്ള കപ്പലിന്റെ നീക്കം ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
'യുഎസ് സമുദ്രാതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എസ്. കോസ്റ്റ് ഗാര്‍ഡ് ഹവായിയന്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള സമുദ്ര പ്രവര്‍ത്തനങ്ങള്‍ പതിവായി നിരീക്ഷിക്കുന്നുണ്ട്,' ക്യാപ്റ്റന്‍ മാത്യു ചോങ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
