റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം ഡിസംബർ 27, ശനിയാഴ്ച

DECEMBER 25, 2025, 10:36 AM

ന്യൂയോർക്ക് : അമേരിക്കയിൽ സീറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം, ഡിസംബർ 27 -ാം തിയതി ശനിയാഴ്ച ബ്രോങ്ക്‌സ് സൈന്റ്‌സ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ചു സമുചിതമായി ആചരിക്കുന്നു.

രാവിലെ 10 മണിക്കു ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയിൽ ഷിക്കാഗോ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമ്മികൻ ആയിരിക്കും. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ സഹകാർമ്മികത്വം വഹിക്കും. ദിവ്യബലിക്കും ഒപ്പീസിനും ശേഷം, പാരിഷ് ഹാളിൽ അനുസ്മരണ യോഗവും നടക്കും. യോഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, വിവിധ വൈദികർ, ആല്മമായ പ്രതിനിധികൾ, ജോസച്ചന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ജോസച്ചനെ അനുസ്മരിക്കും.


vachakam
vachakam
vachakam

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഇടവക സ്ഥാപിക്കുകയും, പതിനെട്ടു വർഷത്തിലധികം അതേ ദേവാലയത്തിൽ തന്നെ വികാരിയായി ശുശ്രുഷ ചെയ്യുകയും ചെയ്ത ജോസച്ചൻ, 2024 ഡിസംബർ 21 -ാം തിയതി ന്യൂയോർക്കിൽ വച്ചാണ് അന്തരിച്ചത്.
റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു ജോസച്ചനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാ വിശ്വാസികളേയും ബ്രോങ്ക്‌സ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന സ്വാഗതം ചെയ്യുന്നു.

തദവസരത്തിൽ, ജോസച്ചന്റെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനായ ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌നിർവ്വഹിക്കുന്നതാണ്.

ഷോളി കുമ്പിളുവേലി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam