ഡാളസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്‌ക്കാരിക സംഘടനയായ ഫോമയുടെ 2026ൽ ഹ്യൂസ്റ്റണിൽ അരങ്ങേറുന്ന ദേശീയ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകയും വിദ്യാഭ്യാസവിചക്ഷകയും പ്രഭാഷകയുമായ രേഷ്മ രഞ്ജൻ മത്‌സരിക്കുന്നു.
ഫോമ ദേശീയ ജോയിന്റ് ട്രഷറാർ പദവിയിലേക്കു മത്‌സരിക്കുന്ന രേഷ്മ കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്ത്യുത്യാർഹമായ സേവനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.
ഫോമ നാഷണൽ കമ്മിറ്റിയംഗം, ഫോമ വുമൺസ് ഫോറം സെക്രട്ടറി, ഹെർ സ്വാസ്ത്യ ക്യാൻസർ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുൻനിരയിൽ നിന്നു നേതൃത്വമേകിയ രേഷ്മ രഞ്ജനാണ് 2025ൽ ഫോമ കേരളത്തിൽ നടത്തിയ സമ്മർ റ്റു കേരള പദ്ധതിക്കു നേതൃത്വമേകിയത്.
ഡാളസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്‌സണുമായ രേഷ്മ അസോസിയേഷന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു നടപ്പിൽ വരുത്തുന്നതിൽ ക്രിയാത്മകമായ പങ്കു വഹിക്കുന്നു.
ഡാളസ് മലയാളി അസോസിയേഷൻ പ്രവർത്തക സമിതി രേഷ്മ രഞ്ജന്റെ പ്രവർത്തന മികവിനെ അഭിനന്ദിക്കുകയും വിജയാശംസ നേരുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്