ന്യൂയോർക്ക് : ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് നവംബർ 22, ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) ഉദ്ഘാടനം ചെയ്യുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയിൽ ഉള്ള യുവജനങ്ങളുടെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും സഹായകമാകുന്ന പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കുകയും, അവരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫൊക്കാന മെൻസ് ക്ലബ് രൂപീകരിക്കുന്നത്. മെൻസ് ഫോറം ഭാരവാഹികൾ ആയി ചെയർ ലിജോ ജോൺ, വൈസ് ചെയെർസ് ആയ കൃഷ്ണരാജ് മോഹൻ, കോ -ചെയർ ജിൻസ് മാത്യു, കോർഡിേേറ്റഴ്‌സ് ആയ സുബിൻ മാത്യു, ഫോബി പോൾ എന്നിവരെ നിയമിച്ചു.
ചരിത്രത്തിൽ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങൾ മാറ്റി മറിക്കുകയാണ് . ഫൊക്കാന യുവാക്കളുടെ കൈകളിലേക്ക് എത്തിയപ്പോൾ ഇത് വരെയുള്ള ഒരു പ്രവർത്തന ശൈലിവിട്ട് പുതിയ പുതിയ പരിപാടികൾ നടപ്പിലാക്കുമ്പോൾ അത് യുവാക്കളുടെയോ യുവതികളുടെയോ പരിപാടികൾ ആയി മാറി എന്നതാണ് സത്യം. യുവാക്കളുടെയും യുവതികളുടെയും സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തത പുലർത്തുന്നതാണ് ഇന്ന് ഫൊക്കാനയുടെ പ്രവർത്തനം.
ആഘോഷങ്ങൾ മനുഷ്യർക്കുവേണ്ടിയുള്ളതാകുമ്പോൾ നാം അത് ഒത്തൊരുമയോട് ആഘോഷിക്കും, ചില ആഘോഷങ്ങൾ സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ആഘോഷിക്കേണ്ടുന്നത് ഉണ്ട്. ഫൊക്കാനയിൽ വിമെൻസ് ഫോറം വളരെ ആക്ടീവ് ആണ് അതിനോടൊപ്പം മെൻസ് ക്ലബ് കൂടി ആകുമ്പോൾ ആഘോഷങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്നതാണ് ഫൊക്കാന കമ്മിറ്റിയുടെ തീരുമാനം.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
