ഡാളസ് ഫോർണിയിലുണ്ടായ വിമാനാപകടം: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

MAY 17, 2026, 12:25 AM

ഡാളസ്: ഡാളസിലെ ഫോർണിയിലുണ്ടായ ചെറിയ വിമാനാപകടത്തിൽ മൂന്ന് ഡാളസ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ ആരും മരണപ്പെട്ടിട്ടില്ല.

ഡ്യൂട്ടിയിലില്ലാതിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സിംഗിൾ എഞ്ചിൻ വിമാനം ഫോർണിയിലെ ഒരു പാടശേഖരത്ത് അടിയന്തിരമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമന് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും ടെക്‌സസ് ഡിപിഎസും ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam