ബാഗ്ദാദ്: ഇറാഖില്‍ ജലശുദ്ധീകരണ കേന്ദ്രത്തിലുണ്ടായ ക്ലോറിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ട 600 ല്‍ അധികം തീര്‍ത്ഥാടകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിയ പുണ്യ നഗരങ്ങളായ നജാഫിനും കര്‍ബലയ്ക്കും ഇടയിലുള്ള പാതയില്‍ രാത്രിയിലാണ് സംഭവം നടന്നത്. കര്‍ബലയില്‍ ക്ലോറിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 621 പേര്‍ക്ക് ശ്വാസംമുട്ടല്‍ ഉണ്ടായതായാണ് ഇറാഖ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്.
ഇറാഖിന്റെ മധ്യത്തിലും തെക്കുമായി സ്ഥിതി ചെയ്യുന്ന രണ്ട് ഷിയാ പുണ്യനഗരങ്ങളായ നജാഫിനം കര്‍ബലയും. ഈ വര്‍ഷം, ദശലക്ഷക്കണക്കിന് ഷിയാ മുസ്ലീം തീര്‍ത്ഥാടകര്‍ കര്‍ബലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെയാണ് ഇമാം ഹുസൈന്റെയും സഹോദരന്‍ അബ്ബാസിന്റെയും ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ക്കും ആവശ്യമായ പരിചരണം നല്‍കുന്നുണ്ടെന്നും ആശുപത്രി വിട്ടവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനായെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കര്‍ബല-നജാഫ് റോഡിലെ ഒരു ജലശുദ്ധീകരണ കേന്ദ്രത്തില്‍ നിന്നുള്ള ക്ലോറിന്‍ ചോര്‍ച്ച മൂലമാണ് അപകടം നടന്നതെന്ന് സുരക്ഷാസേന അറിയിച്ചു.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഇറാഖിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും ജീര്‍ണാവസ്ഥയിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പലപ്പോഴും വീഴ്ചയുണ്ടാകാറുണ്ട്. ജൂലൈയില്‍, കിഴക്കന്‍ നഗരമായ കുട്ടിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 60 ലധികം പേര്‍ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്