ഫിലഡൽഫിയ: ഓർമ്മ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ഇൻറ്റർനാഷ്ണലിന്റെ കീഴിൽ, 'അമേരിക്ക 250' വാർഷികാഘോഷങ്ങൾക്കുവേണ്ടി രൂപംകൊണ്ട സെലിബ്രേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, ശനിയാഴ്ച ജൂലൈ 19-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്നു. ഫിലാഡൽഫിയായിലും അയൽസംസ്ഥാനങ്ങളിൽനിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികൾ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മലയാളി വ്യക്തിത്വങ്ങൾ, അവരുടെ സാന്നിധ്യവും സന്ദേശവും കൊണ്ട് ഈ ഉദ്ഘാടന ചടങ്ങിനെ മോടി പിടിപ്പിച്ചു.
കോൺഗ്രസ്മാൻ ബ്രയൻ ഫിറ്റ്‌സ്പാട്രിക്, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസ്സി, ഏഷ്യാനെറ്റ് നോർത്ത് അമേരിക്കാ ഹെഡ് ഡോ. കൃഷ്ണകിഷോർ, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിൻജോസ്, ആത്മീയ ആചാര്യൻ ഫാ. എം.കെ. കുര്യാക്കോസ്, സാഹിത്യകാരൻ പ്രൊഫ. കോശി തലയ്ക്കൽ, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ, മുൻ ഫൊക്കാനാ സെക്രട്ടറിയും മുൻ ഫോമാ പ്രസിഡന്റുമായ ജോർജ് മാത്യൂ സി.പി.എ, ന്യൂ അമേരിക്കൻസ് ആന്റ് എത്‌നിക് കോർഡിനേറ്റിങ്ങ് കൗൺസിൽ ചെയർ ഡോ. ഉമർ ഫാറൂക്, മുൻ സിറ്റികൗൺസിൽമാൻ അറ്റേണി ഡേവിഡ് ഓ, ഓർമ്മ ഇന്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ്ആറ്റുപുറം, പ്രസിഡന്റ് സജി സെബാസ്റ്റ്യൻ എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, ഓർമ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ, അമേരിക്ക റീജിയൺ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഫിലഡൽഫിയ പോലീസ് സർജൻറ്റ് ബ്ലെസ്സൺ മാത്യു, അനീഷ് ജെയിംസ്, വിഷ്വൽ മീഡിയാ ചെയർ അരുൺ കോവാട്ട്, ചാപ്റ്റർ സെക്രട്ടറി ലീതു ജിതിൻ, ചാപ്റ്റർ ട്രഷറാർ മറിയാമ്മ ജോർജ്, ആലീസ് ജോസ് ആറ്റുപുറം, സെബിൻ സ്റ്റീഫൻ, എന്നീ ഭാരവാഹികൾ ഏകോപനം നിർവഹിച്ചു.
സ്വാതന്ത്ര്യ ലബ്ധിയുടെ 250-ാം വർഷത്തിലേക്ക് അമേരിക്ക എന്ന മഹത് രാഷ്ട്രം കാലൂന്നുമ്പോൾ, ഇന്ത്യൻ മലയാളി സമൂഹം ഉൾപ്പെടെ, നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള തലമുറകളുടെ സേവനങ്ങൾ വലിയ ജനാധിപത്യ രാജ്യത്തിന്റെ ഉന്നമനത്തിനു സഹായിച്ചു എന്നത് മധുരിക്കുന്ന ഓർമ്മയാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായി ജീവൻത്യജിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും, അമേരിക്കയിൽ ആതുര ശാസ്ത്ര സാങ്കേതിക സാമൂഹിക മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളികളുടെ അതുല്യമായ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ നിർവഹിക്കുക. അമേരിക്ക 250 വാർഷികാഘോഷങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തുന്ന, ജൂലൈ 4, 2026 വരെ, കൗൺസിൽ, അണ മുറിയാതെ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും, അമേരിക്കൻ മലയാളികളുടെ അതുല്യമായ സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും സംഘടിപ്പിക്കും. മൂന്നു തലമുറകളിൽ നിന്നുള്ള അമേരിക്കൻ മലയാളികളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും.
അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയലിന്റെ മുഖ്യ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഓർമ്മ ഇൻറ്റർനാഷ്ണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രഹാം മുഖ്യ അവതാരകയായി. ഓർമ്മ ഇൻറ്റർനാഷ്ണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷ പ്രസംഗവും, ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം ആമുഖ പ്രസംഗവും നടത്തി. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അനിൽ അടൂർ, പെൻസിൽ വേനിയാ നേഴ്‌സസ് ഓർഗനൈസേഷൻ (പിയാനോ) പ്രസിഡന്റ് ബിന്ദു ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു. സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് എന്നിവർ മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.
ഏഷ്യൻ അമേരിക്കൻ ബിസിനസ് അലയൻസ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ ഗവേണൻസ് കമ്മിറ്റി ചെയർ ജേസൺ പയോൺ, കമ്പ്‌ളയൻസ് കമ്മറ്റി ചെയർ മാത്യൂ തരകൻ, പമ്പാ പ്രസിഡന്റ് ജോൺ പണിക്കർ, ഫിലഡൽഫിയാ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സുമോദ് നെല്ലിക്കാലാ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയാ പ്രസിഡന്റ് നൈനാൻ മത്തായി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്‌സിക്യൂട്ടിവ് വൈസ്‌ചെയർമാൻമാരായ ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ, പ്രൊമോട്ടർ ലോറൻസ് തോമസ്, കലാ സെക്രട്ടറി സ്വപ്‌നാ സജി, പ്രൊമോട്ടർ സ്റ്റാൻലി ഏബ്രാഹം എന്നീ സാമൂഹ്യ നേതാക്കൾ പതാകാ വന്ദനം നിർവഹിച്ചു. കുമാരി നൈനാ ദാസ് അമേരിക്കൻ ദേശീയ ഗാനവും, മെർളിൻ മേരി അഗസ്റ്റിൻ, ഷൈലാ രാജൻ എന്നിവർ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. യുവപ്രതിഭ ജോൺ നിഖിലിന്റെ വയലിൻ സോളോ, ഡോ. ആനി എബ്രഹാമിന്റെ ഭാവനിർഭരമായ മോഹിനിയാട്ടം, കുമാരി ജെനി ജിതിൻ സ്റ്റാച്യൂ ഓഫ് ലിബെട്ടി ടാബ്‌ളോ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി. ഓർമ ഇന്റർനാഷണൽ ട്രഷറാർ റോഷിൻ പ്ലാമൂട്ടിൽ അനുമോദന സന്ദേശം അറിയിച്ചു. ആലീസ് ജോസ് റിസപ്ഷൻ ക്രമീകരിച്ചു. പി.ആർ.ഓ മെർളിൻ മേരി അഗസ്റ്റിൻ കൃതജ്ഞതയർപ്പിച്ചു.
സെബിൻ സ്റ്റീഫൻ, അരുൺ കോവാട്ട്, അലക്‌സ് ബാബു, അമേയ എന്നിവർ ചായാഗ്രഹണവും ഡെനി കുരുവിള ശബ്ദക്രമീകരണവും, സോഫി നടവയൽ രംഗ സംവിധാനവും നിർവഹിച്ചു. മയൂര റസ്റ്റോറൺറ്റ് ലഘു വിരുന്നൊരുക്കി. കോഴിക്കോട് കളർ പ്ലസ് സുനോജ്, ന്യൂയോർക്ക് എം ജി എം ഗ്രാഫിക്‌സ് റെജി ടോം എന്നിവർ രംഗ പടമൊരുക്കി. മെഡിക്കൽ പ്രൊവൈഡർമാരായ ബ്രിജിറ്റ് പാറപ്പുറത്തും ഷീബാ ലെയോയും നേതൃത്വം നൽകുന്ന ട്രിനിറ്റി കെയർ മെഡിക്കൽ ക്ല്‌നിക്ക് സ്‌പോൺസറായി.
മെർളിൻ മേരി അഗസ്റ്റിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്