ഷിക്കാഗോ: അനധികൃത കുടിയേറ്റക്കാർക്കെതിരായ ഫെഡറൽ ഏജൻസിയുടെ നടപടിക്കിടെ, ICE (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഷിക്കാഗോയ്ക്ക് സമീപം ഫ്രാങ്ക്‌ലിൻ പാർക്കിലാണ് സംഭവം.
വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടയാളെ സിൽവേറിയോ വില്ലേഗാസ്‌ഗോൺസാലെസ് എന്ന് തിരിച്ചറിഞ്ഞു. ഇയാൾ നിയമപരമായി യു.എസിൽ താമസിക്കുന്ന ആളല്ലെന്ന് ICE വക്താവ് വ്യക്തമാക്കി.
വാഹനം ഓടിച്ച് പോകുന്നതിനിടെ ഇയാൾ ഒരു ICE ഉദ്യോഗസ്ഥനെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. തങ്ങളുടെ ഉദ്യോഗസ്ഥൻ പരിശീലനമനുസരിച്ച് ശരിയായ രീതിയിലാണ് പ്രവർത്തിച്ചതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലഗ്ലിൻ അറിയിച്ചു.
നിലവിൽ 'ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്‌സ്' എന്ന പേരിൽ ഷിക്കാഗോ മേഖലയിൽ ICE വ്യാപകമായ പരിശോധനകൾ നടത്തുന്നുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം വേണമെന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ ആവശ്യപ്പെട്ടു. ICEന്റെ വർദ്ധിച്ചുവരുന്ന ആക്രമണോത്സുകമായ പ്രവർത്തനങ്ങൾ സമൂഹത്തിന് സുരക്ഷ നൽകുന്നില്ലെന്ന് ഇമ്മിഗ്രന്റ് ആൻഡ് റെഫ്യൂജി റൈറ്റ്‌സ് കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലോറൻസ് ബെനിറ്റോ പറഞ്ഞു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്