ക്ലേടൺ, ഒക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (OSBI) തിരച്ചിൽ ഊർജിതമാക്കി.
വ്യാഴാഴ്ച വൈകുന്നേരം സ്റ്റേറ്റ് ഹൈവേ 43ൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രായമായ ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന്റേതിന് സമാനമായ പരിക്കുകളാണ് ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നത്.
കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ 35കാരനായ ജെഫ്രി സ്‌കോട്ട് ബേക്കറിനെയാണ് കേസിലെ പ്രധാന സംശയമുള്ള ആളായി പോലീസ് തിരയുന്നത്. ഇയാൾ അപകടകാരിയും ആയുധധാരിയുമാണെന്ന് OSBI അറിയിച്ചു. കൊല്ലപ്പെട്ടവരുടെ 2013ലെ ചാരനിറമുള്ള ഡോഡ്ജ് കാരവൻ വാഹനത്തിലാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.
ബേക്കറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 1-800-522-8017 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്