ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും 'കുടുംബ സംഗമം' 2025 ഒക്ടോബർ 25 ശനിയാഴ്; വൈകിട്ട് 4 മണി മുതൽ ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കാത്തലിക് ഫെറേൻ ചർച്ച് (384 Clinton street, Hemp stead, NY 11550) ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്.
കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് ആദരിക്കുവാനും പ്രശംസാ ഫലകം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അനിൽ ചെറിയാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ളയർ കാണുക.
ഈ കുടുംബ സംഗമം വിജയിപ്പിക്കേണ്ടത് ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്വമാണ്. അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ ഈ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
ജയപ്രകാശ് നായർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിശോധിക്കുന്നു; പ്രവാസികളെ ആശങ്കയിലാഴ്ത്തി ട്രംപ് ഭരണകൂടത്തിന്റെ
ഇറാഖിന് നൽകുന്ന ഡോളർ തടഞ്ഞ് അമേരിക്ക; ഇറാൻ അനുകൂല മിലിഷ്യകളെ പൂട്ടാൻ ട്രംപിന്റെ
അമേരിക്കയിൽ ഇന്ത്യൻ വംശജയായ അധ്യാപിക ദാരുണമായി കൊല്ലപ്പെട്ടു; ആക്ടിവിസ്റ്റായ മകൾക്ക് ഗുരുതര പരിക്ക്
യുദ്ധഭീതിയ്ക്കിടെ ആശ്വാസം; ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി അമേരിക്ക, സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നു!